ഏതൊരു ടീമും രണ്ടാംനിരക്കാരല്ല; രണതുംഗയ്ക്ക് അരവിന്ദ് ഡി സില്‍വയുടെ മറുപടി

By Web TeamFirst Published Jul 9, 2021, 2:52 PM IST
Highlights

മുന്‍ ഇന്ത്യന്‍താരം ആകാശ് ചോപ്ര, മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ എന്നിവരെല്ലാം അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

കൊളംബൊ: ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഇതിഹാസം അര്‍ജുന രണതുംഗയുടെ വാക്കുകള്‍ അടുത്തിടെ വിവാദത്തിലായിരുന്നു. ഇന്ത്യയുടെ രണ്ടാംനിര ടീമാണ് ശ്രീലങ്കന്‍ പര്യടനത്തിനെത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ശ്രീങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രണതുംഗയുടെ വാക്കുകളെ എതിര്‍ത്തു. ശക്തമായ ടീമാണ് ഇന്ത്യയുടേതെന്നായിരുന്നു ബോര്‍ഡിന്റ മറുപടി.

കൂടാതെ മുന്‍ ഇന്ത്യന്‍താരം ആകാശ് ചോപ്ര, മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ എന്നിവരെല്ലാം അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഇപ്പോള്‍ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അരവിന്ദ ഡിസില്‍വയും അദ്ദേഹത്തിനെതിരെ സംസാരിച്ചിരിക്കുകയാണ്. ''കഴിവുള്ള നിരവധി താരങ്ങള്‍ ഉള്‍പ്പെട്ട ടീമാണ് ഇന്ത്യ. അവരെ രണ്ടാംനിരക്കാര്‍ എന്ന് വിളിക്കുന്നതിനോട് യോജിപ്പില്ല. ശക്തമായ ടീമാണ് അവരുടേത്. മഹാമാരിയുടെ കാലത്ത് താരങ്ങളെ താരങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. താരങ്ങള്‍ രണ്ട് ടീമുകളായി കളിക്കേണ്ടിവരും. രണ്ട് ടീമുകളാക്കുന്നത് തെറ്റില്ലാത്ത കാര്ര്യാണ്. 

ബയോ ബബിള്‍ സര്‍ക്കിളില്‍ ഏറെനേരം കഴിയുകയെന്ന് ബുദ്ധിമുട്ടുള്ള കാര്യമാണ്. താരങ്ങളുടെ മാനസികാരോഗ്യം കൂടി എല്ലായപ്പോഴും പരിഗണിക്കണം. അതുകൊണ്ട് ഈ രീതി ഭാവിയിലും തുടരുമായിരിക്കും. ഇക്കാലത്ത് രണ്ടാംനിര, മൂന്നാംനിര എന്നൊന്നില്ല. വിവിധ പര്യടനങ്ങള്‍ക്ക് വ്യത്യസ്ത ടീമുകളെ ഉപയോഗിക്കുമ്പോല്‍ അതിനെ കുറ്റപ്പെടുത്തേണ്ടതില്ല.'' ഡിസില്‍വ പറഞ്ഞുനിര്‍ത്തി.

ശ്രീലങ്കയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. വിരാട് കോലിയുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. രാഹുല്‍ ദ്രാവിഡ് പരിശീലകനായും ടീമിനൊപ്പമുണ്ട്. ഈ മാസം 13നാണ് ആദ്യ ഏകദിനം.

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!