
കൊളംബോ: കൊവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് വലിയ ആശ്വാസം നൽകുന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരായ പരമ്പര. ഈ പരമ്പരയിലൂടെ 89.69 കോടി രൂപയാണ് ലങ്കന്‍ ബോര്‍ഡിന് കിട്ടുക. ടെലിവിഷൻ സംപ്രേക്ഷണാവകാശവും പരസ്യ വരുമാനവും ഉൾപ്പെടെയാണിത്.
കൊവിഡ് മൂലം നിരവധി മത്സരങ്ങൾ റദ്ദായെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ ടീമിന്‍റെ പര്യടനം സഹായകമാകുമെന്നും ലങ്കൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷമ്മി സിൽവ പറഞ്ഞു.
അതേസമയം ഇന്ത്യക്കെതിരായ പരമ്പരക്ക് ഒരുങ്ങുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽ കൊവിഡ് പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ബാറ്റിംഗ് പരിശീലകൻ ഗ്രാന്‍റ് ഫ്ലവറിന് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങൾ കണ്ടതോടെ ഇന്നലെ നടത്തിയ പരിശോധനയില്‍ കൊവിഡ് കണ്ടെത്തുകയായിരുന്നു. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിങ്കളാഴ്‌ച എത്തിയ ലങ്കൻ താരങ്ങൾ ക്വാറന്‍റീനിൽ കഴിയവേയാണ് ഫ്ലവറിന് കൊവിഡ് സ്ഥിരീകരണം.
കൂടുതൽ പേര്‍ക്ക് കൊവിഡ് പോസിറ്റീവായാല്‍ രണ്ടാംനിര ടീമിനെ ഇന്ത്യക്കെതിരെ കളിപ്പിക്കാനാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്‍റെ ആലോചന. അടുത്ത ചൊവ്വാഴ്‌ചയാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം നടക്കേണ്ടത്. മൂന്ന് വീതം ഏകദിന, ട്വന്റി 20 മത്സരങ്ങളടങ്ങിയതാണ് ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പര.
വിരാട് കോലിയുടെ നേതൃത്വത്തില്‍ സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ശിഖര്‍ ധവാന്‍റെ നായകത്വത്തിലുള്ള സംഘമാണ് ലങ്കയ്‌ക്കെതിരെ ഇറങ്ങുന്നത്. പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ഉപനായകന്‍. രവി ശാസ്‌ത്രിയുടെ അഭാവത്തില്‍ രാഹുല്‍ ദ്രാവിഡാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. സഞ്ജു സാംസണ്‍, ദേവ്‌ദത്ത് പടിക്കല്‍, പൃഥ്വി ഷാ, ചേതന്‍ സക്കറിയ ഉള്‍പ്പടെയുള്ള യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
രണതുംഗയുടെ പരിഹാസം കാര്യമാക്കുന്നില്ല, ലക്ഷ്യം ജയം മാത്രം; മറുപടിയുമായി സൂര്യകുമാർ യാദവ്
ശ്രീലങ്കന്‍ ബാറ്റിംഗ് കോച്ച് ഗ്രാന്‍റ് ഫ്ലവറിന് കൊവിഡ്, ഇന്ത്യ-ശ്രീലങ്ക പരമ്പര പ്രതിസന്ധിയില്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!