2014ന് ശേഷം ഇതാദ്യം; ബാറ്റിംഗില്‍ വിരാട് കോലിക്ക് വമ്പന്‍ നാണക്കേട്

By Web TeamFirst Published Feb 23, 2020, 12:55 PM IST
Highlights

റണ്‍മെഷീന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിംഗ് കോലിക്ക് കഴിഞ്ഞ 20 ഇന്നിംഗ്‌സിലും സെഞ്ചുറിയില്ല എന്നതാണ് വസ്‌തുത

വെല്ലിംഗ്‌ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ മോശം ഫോം തുടരുന്നു. വെല്ലിംഗ്‌ടണ്‍ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും കോലിക്ക് മൂന്നക്കം കാണാനായില്ല. റണ്‍മെഷീന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിംഗ് കോലിക്ക് കഴിഞ്ഞ 20 ഇന്നിംഗ്‌സിലും സെഞ്ചുറിയില്ല എന്നതാണ് വസ്‌തുത. 

Read more: വെല്ലിംഗ്‌ടണ്‍ ടെസ്റ്റ്: ബോള്‍ട്ടാക്രമണത്തില്‍ പതറി ഇന്ത്യ; തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നു

വെല്ലിംഗ്‌ടണില്‍ രണ്ടാം ഇന്നിംഗ്‌സില്‍ കോലിക്ക് 19 റണ്‍സ് മാത്രമാണ് നേടാനായത്. നാലാമനായി ക്രീസിലെത്തിയ കിംഗ് കോലിയെ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിങ്ങിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. 43 പന്തുകള്‍ നേരിട്ടപ്പോള്‍ മൂന്ന് ബൗണ്ടറികളാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ വെറും രണ്ട് റണ്‍സില്‍ കോലി പുറത്തായിരുന്നു. അരങ്ങേറ്റക്കാരന്‍ പേസര്‍ കെയ്‌ല്‍ ജമൈസനാണ് കോലിയെ റോസ് ടെയ്‌ലറുടെ കൈകളിലെത്തിച്ചത്. 

Read more: 'ഷാ പുറത്തിരുന്ന് കളി കണ്ട് പഠിക്കട്ടെ, ഗില്ലിനെ ടീമിലെടുക്ക്'; കോലിയെ പൊരിച്ച് ആരാധകര്‍

കഴിഞ്ഞ 20 ഇന്നിംഗ്‌സില്‍ 94*, 19, 70*, 4, 0, 85, 30*, 26, 16, 78, 89, 45, 11, 38, 11, 51, 15, 9, 2, 19 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോര്‍. 2014ന് ശേഷം ഇതാദ്യമായാണ് കോലി 20 ഇന്നിംഗ്‌സുകളില്‍ മൂന്നക്കമില്ലാതെ മടങ്ങുന്നത്. ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഒന്‍പത് ഇന്നിംഗ്‌സില്‍ 201 റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് ഇതിലുള്ളത്. വെല്ലിംഗ്‌ടണില്‍ 2014ലെ പര്യടനത്തില്‍ 82, 38, 105* എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോര്‍. 

click me!