വെല്ലിംഗ്‌ടണില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; ന്യൂസിലന്‍ഡിന് രണ്ട് വിക്കറ്റ് നഷ്‌ടം

Published : Feb 22, 2020, 08:24 AM ISTUpdated : Feb 22, 2020, 08:27 AM IST
വെല്ലിംഗ്‌ടണില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; ന്യൂസിലന്‍ഡിന് രണ്ട് വിക്കറ്റ് നഷ്‌ടം

Synopsis

122/5 എന്ന സ്‌കോറില്‍ രണ്ടാംദിനം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 43 റണ്‍സുകൂടിയെ ചേര്‍ക്കാനായുള്ളൂ. നാല് വിക്കറ്റുവീതം വീഴ്‌ത്തിയ ടിം സൗത്തിയും അരങ്ങേറ്റക്കാരന്‍ കെയ്ല്‍ ജമൈസനുമാണ് ഇന്ത്യയെ തകര്‍ത്തത്. 

വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 165 റണ്‍സില്‍ പുറത്ത്. 122/5 എന്ന സ്‌കോറില്‍ രണ്ടാംദിനം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 43 റണ്‍സുകൂടിയെ ചേര്‍ക്കാനായുള്ളൂ. നാല് വിക്കറ്റുവീതം വീഴ്‌ത്തിയ ടിം സൗത്തിയും അരങ്ങേറ്റക്കാരന്‍ കെയ്ല്‍ ജമൈസനുമാണ് ഇന്ത്യയെ തകര്‍ത്തത്. 

രണ്ടാംദിനം കളി ആരംഭിക്കുമ്പോള്‍ അജിങ്ക്യ രഹാനെയും ഋഷഭ് പന്തുമായിരുന്നു ക്രീസില്‍. രഹാനെ 46 റണ്‍സിലും പന്ത് 19 റണ്‍സിലും പുറത്തായി. രവിചന്ദ്ര അശ്വിന്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ഇശാന്ത് ശര്‍മ്മ(5), മുഹമ്മദ് ഷമി(21) എന്നിങ്ങനെയായിരുന്നു വാലറ്റത്തിന്‍റെ സ്‌കോര്‍. പൃഥ്വി ഷാ(16), മായങ്ക് അഗര്‍വാള്‍(34), ചേതേശ്വര്‍ പൂജാര(11), വിരാട് കോലി(2), ഹനുമ വിഹാരി(7) എന്നിവരെ ആദ്യദിനം ഇന്ത്യക്ക് നഷ്‌ടമായിരുന്നു.

മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിനെ തുടക്കത്തിലെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്കായി. 11 റണ്‍സെടുത്ത ടോം ലാഥമിനെ ഇശാന്ത് ശര്‍മ്മ പുറത്താക്കി. സഹ ഓപ്പണര്‍ ടോം ബ്ലെന്‍ഡലിനെ 30 റണ്‍സിലും ഇശാന്ത് പറഞ്ഞയച്ചു. 30 ഓവര്‍ പിന്നിടുമ്പോള്‍ 85/2 എന്ന സ്‌കോറിലാണ് കിവീസ്. നായകന്‍ കെയ്‌ന്‍ വില്യംസണും(32), നൂറാം ടെസ്റ്റ് കളിക്കുന്ന റോസ് ടെയ്‌ലറുമാണ്(11) ക്രീസില്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍