ഇഷാൻ കിഷൻ തിരിച്ചെത്തിയാൽ ആരെ ഒഴിവാക്കും?; നാലാം ടി20യിൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റം നിർദ്ദേശിച്ച് ആകാശ് ചോപ്ര

Published : Oct 29, 2026, 12:11 PM IST
SANJU SAMSON AND VAIBHAV SOORYAVANSHI

Synopsis

ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യൻ ടീമിൽ യുവതാരങ്ങൾക്ക് അവസരം നൽകണമെന്ന് മുൻ താരം ആകാശ് ചോപ്ര നിർദ്ദേശിച്ചു. അർഷ്ദീപ് സിംഗിന് വിശ്രമം നൽകി മായങ്ക് യാദവിനെയും പ്രിൻസ് യാദവിനെയും കളിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.

ഓക്‌ലൻഡ്: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അഞ്ച് മത്സര ടി20 പരമ്പരയിലെ നാലാം പോരാട്ടം വെള്ളിയാഴ്ച ഓക്ക്‌ലൻഡിൽ നടക്കാനിരിക്കെ, ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയതിനാൽ, അവസാന മത്സരങ്ങളിൽ യുവതാരങ്ങൾക്ക് അവസരം നൽകണമെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

ടീമിൽ ഒരു മാറ്റം വരുത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു. പേസർ അർഷ്ദീപ് സിംഗിന് വിശ്രമം നൽകി, പകരം മായങ്ക് യാദവിനെയും പ്രിൻസ് യാദവിനെയും ഒന്നിച്ച് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് ആകാശ് ചോപ്രയുടെ നിർദ്ദേശം. ആദ്യ ടി20-യിൽ മായങ്ക് യാദവ് മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നുവെന്നും, പരമ്പര ഉറപ്പിച്ച സാഹചര്യത്തിൽ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്താമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

ഓക്ക്‌ലൻഡിലെ ഗ്രൗണ്ട് സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെ കളിപ്പിക്കുന്നതിൽ അർത്ഥമില്ലെന്ന് ചോപ്ര വ്യക്തമാക്കി. ഇവിടെ സ്പിന്നർമാർക്ക് പിച്ചിൽ നിന്ന് വലിയ സഹായമൊന്നും ലഭിക്കില്ല. ഷോര്‍ട്ട് പിച്ച് പന്തുകൾ എറിഞ്ഞ് ബാറ്റർമാരെ സൈഡ് ബൗണ്ടറികളിലേക്ക് അടിക്കാൻ പ്രേരിപ്പിക്കുകയാണ് വേണ്ടത്. അത് പേസർമാർക്ക് മാത്രമേ സാധിക്കൂ. ഭുവനേശ്വർ കുമാറിന് ആദ്യ മത്സരങ്ങളിൽ തിളങ്ങാനായില്ലെങ്കിലും അഞ്ച് മത്സരങ്ങളിലും അദ്ദേഹത്തെ ടീമിൽ നിലനിർത്തണമെന്നും ചോപ്ര കൂട്ടിച്ചേർത്തു. മായങ്ക് യാദവ് പരമ്പരയിൽ കളിച്ച ഏക മത്സരത്തിൽ 4 ഓവറിൽ 40 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. അനുഭവസമ്പന്നനായ ഭുവനേശ്വർ കുമാറിന് ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഇഷാൻ കിഷൻ തിരിച്ചെത്തിയാൽ ആര് പുറത്തുപോകും?

വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പൂർണ്ണ കായികക്ഷമത കൈവരിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം നേരിട്ട് പ്ലേയിംഗ് ഇലവനിൽ എത്തണമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. എന്നാൽ കിഷൻ മടങ്ങിയെത്തുമ്പോൾ മുൻനിരയിൽ നിന്ന് ആരെ ഒഴിവാക്കുമെന്നത് കടുത്ത തീരുമാനമായിരിക്കും. "വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. മുൻനിരയിലെ നാല് ബാറ്റർമാരെയും നിലനിർത്തണമെങ്കിൽ റൊട്ടേഷൻ പോളിസി സ്വീകരിക്കേണ്ടിവരും. ശ്രേയസ് അയ്യരെയോ തിലക് വർമ്മയെയോ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് പറയുന്നവരോട് യോജിക്കാനാകില്ല. തിലക് വർമ്മ ടീമിനെ വിജയിപ്പിച്ച ഫോമിലാണ്. രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ടു എന്ന് കരുതി ശ്രേയസ് അയ്യരെ എങ്ങനെ മാറ്റും? ഇതിന് കൃത്യമായ മറുപടി എന്റെ പക്കലില്ല. ക്യാപ്റ്റൻ ശ്രേയസ് അയ്യരും കോച്ച് ഗൗതം ഗംഭീറും ചേർന്ന് കൈക്കൊള്ളേണ്ട കടുത്ത തീരുമാനമാണിതെന്നും ചോപ്ര വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലക്ഷ്യം 5-0 വൈറ്റ്‌വാഷ്, നാലാം ടി20ക്ക് മുമ്പ് ന്യൂസിലന്‍ഡിന് മുന്നറിയിപ്പുമായി തിലക് വര്‍മ
രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞു, രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളത്തിന് കൂറ്റൻ തോല്‍വി