ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മികച്ച ബൗളിംഗ് ശരാശരി; ടെസ്റ്റിൽ അപൂര്‍വനേട്ടവുമായി ഇംഗ്ലീഷ് പേസര്‍

Published : Sep 09, 2026, 10:37 PM IST
Ollie Robinson

Synopsis

24 മത്സരങ്ങളിൽ നിന്ന് 5 അഞ്ച് വിക്കറ്റ് നേട്ടമടക്കം 102 വിക്കറ്റുകളാണ് നിലവിൽ റോബിൻസണിന്‍റെ അക്കൗണ്ടിലുള്ളത്. ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ആരംഭിച്ച മൂന്നാം ടെസ്റ്റിന്‍റെ ഒന്നാം ദിനത്തിലാണ് റോബിൻസൺ റെക്കോർഡ് നേട്ടം കൊയ്തത്.

ബർമിംഗ്ഹാം: പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിൽ തകർപ്പൻ ബൗളിംഗ് പ്രകടനത്തിന് പിന്നാലെ ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ഒല്ലി റോബിൻസൺ. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ കുറഞ്ഞത് 100 വിക്കറ്റുകളെങ്കിലും വീഴ്ത്തിയ ബൗളർമാരിൽ ഏറ്റവും മികച്ച ബൗളിംഗ് ശരാശരി സ്വന്തമാക്കുന്ന താരമെന്ന അപൂർവ്വ റെക്കോർഡാണ് റോബിൻസൺ പാകിസ്ഥാനെതിരായ 3 വിക്കറ്റ് നേട്ടത്തോടെ സ്വന്തമാക്കിയത്. 19.10 ആണ് റോബിൻസണിന്‍റെ ബോളിംഗ് ശരാശരി.

തന്‍റെ 24-ാം ടെസ്റ്റ് മത്സരത്തിലാണ് റോബിൻസൺ 100 വിക്കറ്റ് നേട്ടം തികച്ചത്. ഇതോടെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏറ്റവും വേഗത്തിൽ (കുറഞ്ഞ മത്സരങ്ങളിൽ) 100 വിക്കറ്റുകൾ തികയ്ക്കുന്ന അഞ്ചാമത്തെ ഇംഗ്ലണ്ട് താരം എന്ന നേട്ടത്തിനൊപ്പമെത്താനും റോബിന്‍സണായി. ഇയാൻ ബോഥം, ഡെറക് അണ്ടർവുഡ്, സ്റ്റീവ് ഹാർമിസൺ, ഗ്രെയിം സ്വാൻ, ടോണി ലോക്ക് എന്നീ ഇംഗ്ലീഷ് ഇതിഹാസങ്ങൾക്കൊപ്പമാണ് റോബിൻസണും ഇടംപിടിച്ചത്.

24 മത്സരങ്ങളിൽ നിന്ന് 5 അഞ്ച് വിക്കറ്റ് നേട്ടമടക്കം 102 വിക്കറ്റുകളാണ് നിലവിൽ റോബിൻസണിന്‍റെ അക്കൗണ്ടിലുള്ളത്. ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ആരംഭിച്ച മൂന്നാം ടെസ്റ്റിന്‍റെ ഒന്നാം ദിനത്തിലാണ് റോബിൻസൺ റെക്കോർഡ് നേട്ടം കൊയ്തത്. ടോസ് നേടി ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്ത മത്സരത്തിൽ പാകിസ്ഥാനെ വെറും 33.5 ഓവറില്‍ 133 റൺസിന് ഓൾ ഔട്ടാക്കിയാണ് ഇംഗ്ലീഷ് പേസര്‍മാര്‍ കരുത്തുകാട്ടിയത്. റോബിൻസണും ജോഫ്ര ആർച്ചറും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ജോഷ് ടങ് നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ടക്കം കടന്നത് 3 പേര്‍ മാത്രം, മൂന്നാം ടെസ്റ്റിലും തകർന്നടിഞ്ഞ് പാകിസ്ഥാൻ; 33.5 ഓവറില്‍ ഓള്‍ ഔട്ട്, ഇംഗ്ലണ്ടിനും തകര്‍ച്ച
ദുലീപ് ട്രോഫിയിൽ ചരിത്രം കുറിച്ച് ഇഷാൻ കിഷന്‍റെ റണ്‍വേട്ട, വഴിമാറിയത് 39 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്