രണ്ടക്കം കടന്നത് 3 പേര്‍ മാത്രം, മൂന്നാം ടെസ്റ്റിലും തകർന്നടിഞ്ഞ് പാകിസ്ഥാൻ; 33.5 ഓവറില്‍ ഓള്‍ ഔട്ട്, ഇംഗ്ലണ്ടിനും തകര്‍ച്ച

Published : Sep 09, 2026, 08:34 PM IST
Babar Azam

Synopsis

മൂന്ന് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിംഗ്സില്‍ 43 റണ്‍സെടുത്ത സൗദ് ഷക്കീലാണ് ടോപ് സ്കോറര്‍. ക്യാപ്റ്റൻ ബാബര്‍ അസം 7 റണ്‍സെടുത്ത് മടങ്ങി.

ബർമിംഗ്ഹാം: ആദ്യ രണ്ട് ടെസ്റ്റുകള്‍ തോറ്റ ടീമില്‍ നിന്ന് 7 കളിക്കാരെ ഒഴിവാക്കി ഇറങ്ങിയിട്ടും ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും വീണ്ടും നാണംകെട്ട് പാകിസ്ഥാൻ ബാറ്റിംഗ് നിര. ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ആരംഭിച്ച മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സിൽ പാകിസ്ഥാൻ വെറും 133 റൺസിന് ഓൾ ഔട്ടായി. മൂന്ന് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിംഗ്സില്‍ 43 റണ്‍സെടുത്ത സൗദ് ഷക്കീലാണ് ടോപ് സ്കോറര്‍. ക്യാപ്റ്റൻ ബാബര്‍ അസം 7 റണ്‍സെടുത്ത് മടങ്ങി. വെറും 33.5 ഓവറില്‍ പാക് ഇന്നിംഗ്സ് അവസാനിപ്പിച്ച ഇംഗ്ലണ്ടിനായി ജോഷ് ടങ് നാലും ജോഫ്ര ആര്‍ച്ചറും ഒല്ലി റോബിന്‍സണും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്‍റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ആതിഥേയരായ പേസർമാർ കാഴ്ചവെച്ചത്. മത്സരത്തിലെ ആദ്യ രണ്ട് സെഷനുകൾ തികയ്ക്കുന്നതിന് മുമ്പ് തന്നെ (33.5 ഓവറിൽ) പാകിസ്ഥാന്‍റെ എല്ലാ വിക്കറ്റുകളും നിലംപൊത്തി. മുൻനിരയിലെ ആദ്യ അഞ്ച് ബാറ്റർമാരും ഒറ്റക്കക്കത്തിന് പുറത്തായെന്ന നാണക്കേടും ഈ പ്രകടനത്തിലൂടെ പാകിസ്ഥാനെ തേടിയെത്തി. ക്യാപ്റ്റൻ ബാബർ അസം ഉൾപ്പെടെ എട്ട് പാക് ബാറ്റർമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. 43 റൺസെടുത്ത സൗദ് ഷക്കീലിന് പുറമെ വാലറ്റത്ത് 21 റൺസെടുത്ത മുഹമ്മദ് അബ്ബാസ് മാത്രമാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് 35 റണ്‍സെടുക്കുന്നതിനിടെ ഓപ്പണർ ബെന്‍ ഡക്കറ്റിനെയും(11) ജോര്‍ദാന്‍ കോക്സിനെയും(4) നഷ്ടമായി. 8 റണ്‍സോടെ ക്യാപ്റ്റൻ ജോ റൂട്ടും ആറ് റണ്‍സോടെ എമിലേ ഗേയുമാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ക്രീസില്‍.

രണ്ടാം ടെസ്റ്റ് തോറ്റതിന് പിന്നാലെ ഹെഡ് കോച്ച് സർഫറാസ് അഹമ്മദ് ഉൾപ്പെടെയുള്ള പരിശീലകരെയും ഏഴ് കളിക്കാരെയും നാട്ടിലേക്ക് തിരിച്ചയച്ച പാക് ക്രിക്കറ്റ് ബോര്‍ഡ് പകരം പുതിയ താരങ്ങളെ ടീമിലുൾപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ഇംഗ്ലണ്ട് 2-0ത്തിന് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. മൂന്നാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇംഗ്ലണ്ടിന്‍റെ ശ്രമം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദുലീപ് ട്രോഫിയിൽ ചരിത്രം കുറിച്ച് ഇഷാൻ കിഷന്‍റെ റണ്‍വേട്ട, വഴിമാറിയത് 39 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
സജന മിന്നി, കെസിഎ പിങ്ക് വനിതാ ടി20 ചാമ്പ്യൻഷിപ്പ്: സഫയറിനും എമറാൾഡിനും വിജയം