അഭിഷേകിനെ മറികടന്ന് ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ ടോപ് 10ൽ നിന്ന് പുറത്ത്

Published : Apr 29, 2026, 10:29 AM IST
Vaibhav Sooryavanshi Orange Cap

Synopsis

സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയാണ് റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍. എട്ട് മത്സരങ്ങളില്‍ 380 റണ്‍സുമായാണ് അഭിഷേക് രണ്ടാമതുള്ളത്.

മുള്ളൻപൂര്‍: ഓറഞ്ച് ക്യാപ് വീണ്ടും രാജസ്ഥാന്‍ റോയല്‍സിന്‍റെ കൗമാരാതാരം വൈഭവ് സൂര്യവംശിയുടെ തലയിലെത്തി. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ 16 പന്തില്‍ 43 റണ്‍സെടുത്ത വൈഭവ് 9 കളികളില്‍ 400 റണ്‍സുമായാണ് ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഒന്നാമനായത്. സീസണില്‍ 400 റണ്‍സ് തൊടുന്ന ആദ്യ ബാറ്ററുമാണ് വൈഭവ്. പഞ്ചാബിനെതിരെ അഞ്ച് സിക്സും 3 ഫോറും പറത്തിയ വൈഭവ് ഈ സീസണില്‍ അടിച്ച സിക്സുകളുടെ എണ്ണം 37 ആയി. 238.09 സ്ട്രൈക്ക് റേറ്റിലും 44.44 ശരാശരിയിലുമാണ് വൈഭവിന്‍റെ റണ്‍വേട്ട. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും വൈഭവ് നേടി.

സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയാണ് റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍. എട്ട് മത്സരങ്ങളില്‍ 380 റണ്‍സുമായാണ് അഭിഷേക് രണ്ടാമതുള്ളത്. 54.29 ശരാശരിയിലും 212.29 സ്ട്രൈക്ക് റേറ്റിലുമാണ് അഭിഷേകിന്‍റെ റണ്‍വേട്ട. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസഞ്ചുറികളും നേടിയ അഭിഷേക് 36 ഫോറും 28 സിക്സും പറത്തി.

 

ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഒരു റണ്ണെടുത്ത് മടങ്ങി നിരാശപ്പെടുത്തിയെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ എല്‍ രാഹുലാണ് ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ മൂന്നാമത്. 7 മത്സരങ്ങളില്‍ 51.14 ശരാശരിയും 185.49 സ്ട്രൈക്ക് റേറ്റിലും 358 റണ്‍സാണ് രാഹുൽ അടിച്ചെടുത്തത്. ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലിയാണ് റണ്‍വേട്ടക്കാരില്‍ നാലാമത്. 8 മത്സരങ്ങളില്‍ 351 റണ്‍സടിച്ച കോലിക്ക് 58.50 ബാറ്റിംഗ് ശരാശരിയും 162.50 സ്ട്രൈക്ക് റേറ്റുമുണ്ട്. ഹൈദരാബാദിനായി നിര്‍ണായക പ്രകടനം കാഴ്ചവെക്കുന്ന ഹെന്‍റിച്ച് ക്ലാസനാണ് 349 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ അഞ്ചാമത്. 49.86 ശരാശരിയുണ്ടെങ്കിലും ക്ലാസന്‍റെ സ്ട്രൈക്ക് റേറ്റ് 149.78 മാത്രമാണ്.

ഇന്നലെ പഞ്ചാബിനെതിരെ അര്‍ധസെഞ്ചുറി നേടിയ പഞ്ചാബിന്‍റെ പ്രഭ്‌സിമ്രാന്‍ സിംഗ് എട്ട് മത്സരങ്ങളില്‍ 346 റണ്‍സുമായി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 330 റണ്‍സെടുത്ത ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ ആണ് ഏഴാമത്. 322 റണ്‍സെടുത്ത സായ് സുദര്‍ശന്‍ എട്ടാമതാണ്. 312 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഒമ്പതാം സ്ഥാനത്തുണ്ട്. പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍ 309 റണ്‍സെടുത്ത പഞ്ചാബ് നായകൻ ശ്രേയസ് അയ്യര്‍ പത്താം സ്ഥാനത്തുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ ടോപ് 10ല്‍ നിന്ന് പുറത്തായി. എട്ട് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറി അടക്കം 304 റണ്‍സുള്ള സഞ്ജു പന്ത്രണ്ടാം സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഔട്ടായി ഡ്രസ്സിംഗ് റൂമിലെത്തിയതിന് പിന്നാലെ ഇ-സിഗരറ്റ് വലിക്കുന്ന റിയാന്‍ പരാഗിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്, അച്ചടക്ക നടപടിക്ക് സാധ്യത
ഒടുവില്‍ പഞ്ചാബ് വീണു, സീസണിലെ ആദ്യ തോല്‍വി, വൈഭവ്-ജയ്സ്വാള്‍ വെടിക്കെട്ടില്‍ രാജസഥാന് തകര്‍പ്പൻ ജയം