അംപയറിംഗ് ഇന്ത്യ എയ്ക്ക് പണി തന്നു; എമേര്‍ജിംഗ് ഏഷ്യാ കപ്പ് കിരീടം ഉയര്‍ത്തി പാക് എ

Published : Jul 23, 2023, 09:22 PM ISTUpdated : Jul 23, 2023, 09:25 PM IST
അംപയറിംഗ് ഇന്ത്യ എയ്ക്ക് പണി തന്നു; എമേര്‍ജിംഗ് ഏഷ്യാ കപ്പ് കിരീടം ഉയര്‍ത്തി പാക് എ

Synopsis

മറുപടി ബാറ്റിംഗില്‍ 8.3 ഓവറില്‍ 64 റണ്‍സ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ചേര്‍ത്തെങ്കിലും അംപയറുടെ വിവാദ തീരുമാനത്തില്‍ സായ് സുദര്‍ശന്‍ 28 പന്തില്‍ 29 റണ്‍സുമായി മടങ്ങി

കൊളംബോ: അംപയര്‍മാരുടെ വിവാദ തീരുമാനങ്ങള്‍ കണ്ട എമേര്‍ജിംഗ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ എയ്‌ക്ക് തോല്‍വി. ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ 128 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി പാക് എ കിരീടം ഉയര്‍ത്തി. 353 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ 40 ഓവറില്‍ 224 റണ്‍സില്‍ ഓള്‍ഔട്ടായി. ലീഗ് ഘട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസം കലാശപ്പോരില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ യുവനിരയ്‌ക്കായില്ല. 

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനേ തയ്യബ് താഹിറിന്‍റെ(71 പന്തില്‍ 108) തകര്‍പ്പന്‍ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഒരവസരത്തില്‍ 183-2 എന്ന നിലയിലായിരുന്ന പാകിസ്ഥാന്‍ പിന്നീട് 187-5 എന്ന നിലയിലേക്ക് വീണ് പ്രതിരോധത്തിലായിരുന്നു. ഇതിന് ശേഷം തയ്യബ് താഹിറിന്‍റെ സെഞ്ചുറിയിലും മുബശിര്‍ ഖാന്‍റെ 35 റണ്‍ കരുത്തിലും തിരിച്ചുവരികയായിരുന്നു പാകിസ്ഥാന്‍. വാലറ്റത്ത് അവസാന ഓവറുകളില്‍ മെഹ്‌റന്‍ മുംതാസ് 13 ഉം മുഹമ്മദ് വസീം ജൂനിയര്‍ 17* ഉം റണ്‍സ് നേടിയത് നിര്‍ണായകമായി. ഓപ്പണര്‍മാരായ സഹീബ്‌സാദ ഫര്‍ഹാന്‍(65), സയിം അയൂബ്(59) എന്നിവരും പാക് എയ്‌ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. റിയാന്‍ പരാഗ്, രാജ‌്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എന്നിവര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതമെടുത്തു. ഹര്‍ഷിത് റാണ, മാനവ് സത്താര്‍, നിഷാന്ത് സിന്ധു എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 

മറുപടി ബാറ്റിംഗില്‍ 8.3 ഓവറില്‍ 64 റണ്‍സ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ചേര്‍ത്തെങ്കിലും അംപയറുടെ വിവാദ തീരുമാനത്തില്‍ സായ് സുദര്‍ശന്‍ 28 പന്തില്‍ 29 റണ്‍സുമായി മടങ്ങി. 15 പന്തില്‍ 11 റണ്‍സെടുത്ത നികിന്‍ ജോസ് മടങ്ങിയതും അംപയറുടെ വിവാദ തീരുമാനത്തിലായിരുന്നു. ഇതിന് ശേഷം 51 പന്തില്‍ 61 റണ്‍സെടുത്ത അഭിഷേക് ശര്‍മ്മയും 41 പന്തില്‍ 39 നേടിയ ക്യാപ്റ്റന്‍ യഷ് ദുള്ളും മാത്രമേ ഇന്ത്യ എയ്‌ക്കായി പൊരുതിയുള്ളൂ. നിഷാന്ത് സിന്ധു 10 ഉം ധ്രുവ് ജൂരെല്‍ 9 ഉം റിയാന്‍ പരാഗ് 14 ഉം ഹര്‍ഷിത് റാണ 13 ഉം രാജ‌്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ 11 ഉം യുവ്‌രാജ്‌സിംഗ് ഡോദിയ 5 ഉം റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. പാക് എയ്‌ക്കായി സുഫിയാന്‍ മുഖീം മൂന്നും മുഹമ്മദ് വസീം ജൂനിയറും മെഹ്‌റന്‍ മുംതാസും രണ്ട് വീതവും മുബശിര്‍ ഖാന്‍ ഒന്നും വിക്കറ്റ് നേടി. 

Read more: 2 ഇന്ത്യന്‍ താരങ്ങളുടെ വിക്കറ്റ് സംശയത്തില്‍! പാകിസ്ഥാനെതിരായ ഫൈനലില്‍ അംപയറിംഗ് വിവാദം; വിമര്‍ശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ