
ദുബായ്: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് പാകിസ്ഥാന്‍. ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് പാകിസ്ഥാന്‍ ഒന്നാമതെത്തിയത്. ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ്, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരയും പാകിസ്ഥാന്‍ തൂത്തുവാരിയിരുന്നു. ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര നേടാനും പാകിസ്ഥാനായിരുന്നു.
ബാബര്‍ അസമിന് കീഴില്‍ ആദ്യമായിട്ടാണ് പാകിസ്ഥാന്‍ ഐസിസി റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. അഫ്ഗാനെതിരായ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് പാകിസ്ഥാന്‍ 115.8 പോയിന്റുമായി രണ്ടാമതായിരുന്നു. ഇപ്പോള്‍ 118.48 പോയിന്റോടെ ടീം ഒന്നാമതെത്തുകായിരുന്നു. ഓസീസിന് 118 പോയിന്റാണുള്ളത്. പാക് പട ഏഷ്യാകപ്പിനൊരുങ്ങുമ്പോള്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് കളിക്കുക. എന്നാല്‍ ഇന്ത്യയില്‍ കടുത്ത മത്സരമാണ് ടീം നേരിടുക.
113 പോയിന്റമായി മൂന്നം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യക്ക് പാകിസ്ഥാനെ തോല്‍പ്പിക്കാനായാല്‍ ഒന്നാമതെത്താം. അഫ്ഗാനെതിരെ മൂന്നാം ഏകദിനത്തില്‍ 59 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ ജയം. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 48.4 ഓവറില്‍ 209ന് എല്ലാവരും പുറത്തായി.
മൂന്ന് വിക്കറ്റ് നേടിയ ഷദാബ് ഖാനാണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്. ഷഹീന്‍ അഫ്രീദി, ഫഹീം അഷ്‌റഫ്, മുഹമ്മദ് നവാസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 37 പന്തില്‍ 64 റണ്‍സെടുത്ത മുജീബ് റഹ്മാനാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. നേരത്തെ, മുഹമ്മദ് റിസ്‌വാന്‍ (67), ബാബര്‍ അസം (60) എന്നിവരാണ് പാക് താരങ്ങളില്‍ തിളങ്ങിയിരുന്നത്. ഗുല്‍ബാദിന്‍ നെയ്ബ്, ഫരീദ് അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!