മൂവരേയും എങ്ങനെ നേരിടുമെന്നായിരുന്നു ചോദ്യം. വളരെ രസകരമായിട്ടാണ് അഗാര്‍ക്കര്‍ മറുപടി നല്‍കിയത്. അവരെ വിരാട് കോലി നോക്കിക്കോളുമെന്നായിരുന്നു ചിരിയോടെ അഗാര്‍ക്കറുടെ മറുപടി.
കൊളംബൊ: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളി പാകിസ്ഥാനാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. സെപ്റ്റംബര്‍ രണ്ടിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ പോര്. വൈകിട്ട് മൂന്നിന് പല്ലേക്കലെ സ്റ്റേഡിയത്തിലാണ് മത്സരം. ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് കടുത്ത ഭീഷണിയാവുമെന്ന് ഉറപ്പാണ്. ഏഷ്യാ കപ്പിനുള്ള ടീം സെലക്ഷന്‍ സമയത്ത് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യ സെലക്റ്റര്‍ അജിത് അഗാര്‍ക്കറിന് മറുപടി പറയേണ്ടി വന്നിരുന്നത്.
മൂവരേയും എങ്ങനെ നേരിടുമെന്നായിരുന്നു ചോദ്യം. വളരെ രസകരമായിട്ടാണ് അഗാര്‍ക്കര്‍ മറുപടി നല്‍കിയത്. അവരെ വിരാട് കോലി നോക്കിക്കോളുമെന്നായിരുന്നു ചിരിയോടെ അഗാര്‍ക്കറുടെ മറുപടി. ഇപ്പോള്‍ ഇക്കാര്യത്തോട് പ്രതികരിക്കുകയാണ് പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍. പാക് താരത്തിന്റെ വിശദീകരണമിങ്ങനെ... ''ചില ദിവസങ്ങളെ ആശ്രയിച്ചിരിക്കുമിത്. എല്ലാവര്‍ക്കും പ്രസ്താവനകള്‍ നടത്താനുള്ള അവകാശമുണ്ട്. എന്നാല്‍ അതെല്ലാം വാക്കുകള്‍ മാത്രമാണ്. ആര്‍ക്കും എന്തും പറയാം, എന്നാല്‍ അതൊരിക്കലും ഞങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്തില്ല. എന്താണ് സംഭവിക്കുകയെന്നുള്ളത് കണ്ടറിയാം.'' ഷദാബ് പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിന് ശേഷം സംസാരിക്കുകയായിയിരുന്നു അദ്ദേഹം.
2019ന് ശേഷം പാകിസ്ഥാനെതിരെ ടി20യില്‍ മാത്രമാണ് കോലി കളിച്ചിട്ടുള്ളത്. ഒന്നാകെ 110 പന്തുകള്‍ നേരിട്ട കോലി 158 റണ്‍സും നേടി. നസീം ഷാ, ഹാരിസ് റൗഫ്, ഹസന്‍ അലി, മുഹമ്മദ് ഹസ്‌നൈന്‍, ഷാനവാസ് ദഹനി എന്നിവരെയെല്ലാം കോലി നേരിട്ടിരുന്നു. ഒരിക്കല്‍ മാത്രമാണ് കോലിയെ പുറത്താക്കാനായത്. 2021 ലോകകപ്പില്‍ അര്‍ധ സെഞ്ചുറി നേടിയശേഷം കോലി, ഷഹീന്‍ അഫ്രീദിക്ക് കീഴടങ്ങുകയായിരുന്നു.
ഇനിയുമെന്ത് വേണം? ടൈംസ് സ്‌ക്വയറില്‍ മെസിയുടെ ചരിത്ര ഗോള്‍ ആഘോഷിച്ച് ആയിരങ്ങള്‍ - വീഡിയോ
