മാലിക് തുണയായി; ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന് ജയം

By Web TeamFirst Published Jan 24, 2020, 6:15 PM IST
Highlights

ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന് അഞ്ച് വിക്കറ്റ് ജയം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനാണ് സാധിച്ചത്.
 

ലാഹോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന് അഞ്ച് വിക്കറ്റ് ജയം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ മൂന്ന് പന്ത് ബാക്കില്‍ നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെറ്ററന്‍ താരം ഷൊയ്ബ് മാലിക്കിന്റെ (45 പന്തില്‍ പുറത്താവാതെ 58) ഇന്നിങ്‌സാണ് ആതിഥേയര്‍ക്ക് തുണയായത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ 1-0ത്തിന് മുന്നിലെത്തി.

ബാബര്‍ അസം (0), അഹ്‌സാന്‍ അലി (36), മുഹമ്മദ് ഹഫീസ് (17), ഇഫ്തികര്‍ അഹമ്മദ്  (16) ഇമാദ് വസീം (6) എന്നിവരുടൈ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. മുഹമ്മദ് റിസ്‌വാന്‍ (5) മാലിക്കിനൊപ്പം പുറത്താവാതെ നിന്നു. അഞ്ച് ഫോര്‍ ഉള്‍പ്പെടുന്നതാണ് മാലിക്കിന്റെ ഇന്നിങ്‌സ്. ഷെയ്ഫുള്‍ ഇസ്ലാം ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

കോലിയെക്കാള്‍ മികച്ച താരങ്ങള്‍ പാകിസ്ഥാനിലുണ്ടെന്ന് മുന്‍ ഓള്‍റൗണ്ടര്‍

നേരത്തെ മുഹമ്മദ് നെയിം (43), തമീം ഇഖ്ബാല്‍ (39) എന്നിവരുടെ ഇന്നിങ്‌സാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇവര്‍ക്ക് പുറമെ  ലിറ്റണ്‍ ദാസ് (12), അഫീഫ് ഹുസൈന്‍ (9), സൗമ്യ സര്‍ക്കാര്‍ (7) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍. മഹമ്മുദുള്ള (19), മുഹമ്മദ് മിഥുന്‍ (5) എന്നിവര്‍ പുറത്താവാതെ നിന്നു.

ഇങ്ങനെ ഒരു റെക്കോഡ് ടി20 ക്രിക്കറ്റില്‍ ഇതാദ്യം; ഓക്ലന്‍ഡ് സാക്ഷ്യം വഹിച്ചത് അപൂര്‍വ നേട്ടത്തിന്‌
 

click me!