റണ്‍റേറ്റില്‍ ഇനി ഇന്ത്യയെ മറികടക്കാനാവില്ല, പാകിസ്ഥാൻ പുറത്താകുമെന്ന് ഉറപ്പാക്കി അണ്ടര്‍ 19 ലോകകപ്പ് സെമി ഉറപ്പിച്ച് ഇന്ത്യ

Published : Feb 01, 2026, 08:07 PM ISTUpdated : Feb 01, 2026, 08:09 PM IST
India U19 vs Pakistan U19

Synopsis

പാക് ബാറ്റര്‍മാര്‍ നല്‍കിയ അവസരങ്ങള്‍ ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ കൈവിട്ടെങ്കിലും പാകിസ്ഥാന് അത് മുതലാക്കാനായില്ല.

ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാന്‍ സെമിയിലെത്താതെ പുറത്താകുമെന്നുറപ്പാക്കി ഇന്ത്യ സെമിയിലേക്ക് ടിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം 33.3 ഓവറില്‍ മറികടന്നാല്‍ മാത്രമെ പാകിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ മറികടന്ന് സെമിയിലെത്താനാവുമായിരുന്നുള്ളു. എന്നാല്‍ 33.3 ഓവറില്‍ പാകിസ്ഥാന് 4 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു. വെടിക്കെട്ട് ബാറ്ററായ സമീര്‍ മിന്‍ഹാസിനെ(9) തുടക്കത്തിലെ പുറത്താക്കിയ ഹെനില്‍ പട്ടേലാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയത്. പിന്നാലെ ഹംസ സഹൂറും ഉസ്മാന്‍ ഖാനും ചേര്‍ന്ന് പാകിസ്ഥാനെ 17 ഓവറില്‍ 88 റണ്‍സിലെത്തിച്ചെങ്കിലും ഇന്ത്യൻ ബൗളര്‍മാര്‍ വരിഞ്ഞുമുറുകിയതോടെ തകര്‍ത്തടിക്കാനാവാതെ കുഴങ്ങി.

ഇതിനിടെ പാക് ബാറ്റര്‍മാര്‍ നല്‍കിയ അവസരങ്ങള്‍ ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ കൈവിട്ടെങ്കിലും പാകിസ്ഥാന് അത് മുതലാക്കാനായില്ല. 49 പന്തില്‍ 42 റണ്‍സെടുത്ത ഹംസ സഹൂറിനെ കനിഷ്ക് ചൗഹാന്‍ പുറത്താക്കിയത് പാകിസ്ഥാന് തിരിച്ചടിയായി. അര്‍ധസെഞ്ചുറി നേടിയ ഉസ്മാന്‍ ഖാനൊപ്പം ക്യാപ്റ്റൻ ബര്‍ഹാന്‍ യൂസഫ്(39 പന്തില്‍ 38) പൊരുതി നോക്കിയെങ്കിലും അംബ്രീഷിന്‍റെ പന്തില്‍ മുപ്പതാം ഓവറില്‍ പുറത്തായി. പിന്നാലെ അഹമ്മദ് ഹുസൈനെ(2) പുറത്താക്കി ക്യാപ്റ്റൻ ആയുഷ് മാത്രം പാകിസ്ഥാനെ പ്രതിരോധത്തിലാക്കി.

 

പാകിസ്ഥാനെ തോൽപ്പിക്കുകയോ 33.4 ഓവറിനുശേഷം പാകിസ്ഥാനോട് തോൽക്കുകയോ ചെയ്താലും നെറ്റ് റണ്‍റേറ്റില്‍ മുന്നിലായതിനാല്‍ ഇന്ത്യയാണ് സെമിയിലേക്ക് മുന്നേറുക. ഇന്നത്തെ മത്സരത്തിനു മുമ്പ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് +3.337 പാകിസ്ഥാന്‍റേത്  +1.484ഉം ആയിരുന്നു. ഇന്നത്തെ മത്സരത്തില്‍ പാകിസ്ഥാനായിരുന്നു ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യയെ 89 റണ്‍സ് വ്യത്യാസത്തില്‍ തോല്‍പിച്ചാലെ സെമിയിലെത്താനാവുമായിരുന്നുള്ളു. ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തത് തന്നെ ലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റുവീശാനായിരുന്നു. എന്നാല്‍ തുടക്കത്തിലെ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ചുറിയടിച്ച വെടിക്കെട്ട് ബാറ്ററായ സമീര്‍ മിൻഹാസിനെ നഷ്ടമായത് പാകിസ്ഥാന് തിരിച്ചടിയായി. നിലവിൽ ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള ഒരു സ്ഥാനത്തിനായിട്ടായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകളും ഇതിനോടകം സെമിയിലെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കനലടങ്ങിയിട്ടില്ല', പാക് നായകനെ മൈതാനമധ്യത്തില്‍ അവഗണിച്ച് ആയുഷ് മാത്രെ; അണ്ടർ 19 ലോകകപ്പിൽ ടോസിനിടെ നാടകീയ രംഗങ്ങൾ
ഇഷാന്‍ കിഷനല്ല, അഭിഷേകല്ല, സൂര്യയുമല്ല, ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ഇംപാക്ട് പ്ലേയര്‍ അപ്രതീക്ഷിത താരം