'നിങ്ങള്‍ അത്ര കേമന്‍മാരാണെങ്കില്‍ അതൊന്ന് ചെയ്തു കാണിക്കു', ടീം ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാന്‍ ഇതിഹാസം

Published : Mar 02, 2025, 04:07 PM IST
'നിങ്ങള്‍ അത്ര കേമന്‍മാരാണെങ്കില്‍ അതൊന്ന് ചെയ്തു കാണിക്കു', ടീം ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാന്‍ ഇതിഹാസം

Synopsis

സമീപകാലത്ത് നടക്കുന്നതൊന്നും നല്ല കാര്യങ്ങളല്ലെന്നും എന്നാല്‍ ശരിയായ ദിശയില്‍ പ്രവര്‍ത്തിച്ചാല്‍ പാക് ക്രിക്കറ്റിനെ പ്രതാപകാലത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നും സഖ്‌ലിയന്‍.

കറാച്ചി: ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയോട് തോറ്റ് സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ പാക് ടീമിനെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കൊണ്ട് പൊതിയുകയാണ് മുന്‍ താരങ്ങള്‍. പാകിസ്ഥാനുമേല്‍ ഇന്ത്യ പുലര്‍ത്തുന്ന ആധിപത്യത്തെക്കുറിച്ചും ഇരു ടീമുകളും തമ്മിലുള്ള അന്തരത്തെക്കുറിച്ചുമെല്ലാം മുന്‍ പാക് താരങ്ങള്‍ തുറന്നു പറഞ്ഞിരുന്നു.

ഇതിനിടെ ഇന്ത്യൻ ടീമിന് മുമ്പില്‍ പുതിയൊരു വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം സഖ്‌ലിയന്‍ മുഷ്താഖ്. ഇന്ത്യൻ ടീം അത്രക്ക് കേമന്‍മാരാണെങ്കില്‍ പാകിസ്ഥാന്‍ ടീമിനെതിരെ 10 വീതം ടെസ്റ്റും ഏകദിനവും ടി20യും കളിച്ച് ജയിച്ചു കാണിക്കാന്‍ തയാറുണ്ടോ എന്നാണ് സഖ്‌ലിയന്‍റെ വെല്ലുവിളി. രാഷ്ട്രീയ കാരണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യൻ കളിക്കാര്‍ നല്ലവരാണെന്നും അവര്‍ മികച്ച ക്രിക്കറ്റാണ് കാഴ്ചവെക്കുന്നതെന്നും സഖ്‌ലിയന്‍ പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫി: ന്യൂസിലൻഡിനെതിരായ നിർണായക പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി,രോഹിത് ശർമക്ക് പരിക്ക്

അത്രക്ക് നല്ല ടീമാണെങ്കില്‍ ഇന്ത്യൻ ടീം പാകിസ്ഥാനെതിരെ തുടര്‍ച്ചയായി 10 ടെസ്റ്റും 10 ഏകദിനവും 10 ടി20യും കളിച്ച് ജയിച്ചു കാണിക്കട്ടെ. അപ്പോൾ കാര്യങ്ങൾക്കെല്ലാം വ്യക്തത വരുമല്ലോ. ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനൊപ്പം പങ്കെടുത്തുകൊണ്ട് സഖ്‌ലിയന്‍ പറഞ്ഞു. പാകിസ്ഥാന്‍ ക്രിക്കറ്റില്‍ സമീപകാലത്ത് നടക്കുന്നതൊന്നും നല്ല കാര്യങ്ങളല്ലെന്നും എന്നാല്‍ ശരിയായ ദിശയില്‍ പ്രവര്‍ത്തിച്ചാല്‍ പാക് ക്രിക്കറ്റിനെ പ്രതാപകാലത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നും സഖ്‌ലിയന്‍ പറഞ്ഞു.

പാകിസ്ഥാനുമായി ദ്വിരാഷ്ട്ര പരമ്പരകള്‍ ബഹിഷ്കരിച്ച ഇന്ത്യൻ ടീം ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് വര്‍ഷങ്ങളായി ഏറ്റുമുട്ടാറുള്ളത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിലും ആധികാരിക ജയം നേടിയിരുന്നു. ഇന്ത്യക്കെതിരായ തോല്‍വിയോടെ ആതിഥേയര് കൂടിയായ പാകിസ്ഥാൻ സെമിയിലെത്താതെ പുറത്താവുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്