പാകിസ്ഥാൻ തോറ്റപ്പോൾ പണി കിട്ടിയത് ഇന്ത്യക്ക്, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് ബംഗ്ലാദേശ്

Published : May 20, 2026, 07:01 PM IST
Shubman Gill

Synopsis

നിലവിലെ ചാമ്പ്യൻഷിപ്പ് സൈക്കിളിൽ തങ്ങളുടെ രണ്ടാം വിജയം കുറിച്ച ബംഗ്ലാദേശിന്‍റെ പോയിന്‍റ് ശതമാനം 58.33 ആയി ഉയർന്നു.

സിൽഹെറ്റ്: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ വൻ മുന്നേറ്റം നടത്തി ബംഗ്ലാദേശ്. രണ്ടാം ടെസ്റ്റിൽ പാകിസ്ഥാനെ 78 റൺസിന് തകർത്ത് പരമ്പര 2-0 ന് തൂത്തുവാരിയതോടെ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഇതോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് വിണു.

നിലവിലെ ചാമ്പ്യൻഷിപ്പ് സൈക്കിളിൽ തങ്ങളുടെ രണ്ടാം വിജയം കുറിച്ച ബംഗ്ലാദേശിന്‍റെ പോയിന്‍റ് ശതമാനം 58.33 ആയി ഉയർന്നു. രണ്ട് ജയവും ഒരു തോൽവിയും ഒരു സമനിലയുമടക്കമാണ് ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തെത്തിയത്. 48.15 പോയിന്‍റ് ശതമാനം മാത്രമുള്ള ഇന്ത്യ ആറാം സ്ഥാനത്താണ്. 87.502 പോയിന്‍റ് ശതമാനവും 84 പോയിന്‍റുമായി ഓസ്ട്രേലിയ ആണ് ഒന്നാമത്. 77.783 പോയിന്‍റ് ശതമാനവും 28 പോയിന്‍റുമായി ന്യൂസിലന്‍ഡ് രണ്ടാമതും 75.004 പോയിന്‍റ് ശതമാനവും 36 പോയിന്‍റുമുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതുമാണ്. 66.67 പോയിന്‍റ് ശതമാവും 16 പോയിന്‍റുമുള്ള ശ്രീലങ്കയാണ് നാലാം സ്ഥാനത്ത്. 58.33 പോയിന്‍റ് ശതമാനവും 28 പോയിന്‍റുമായി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തുള്ളപ്പോള്‍ 52 പോയിന്‍റും 48.15 പോയിന്‍റ് ശതമാനവുമായി ഇന്ത്യ ആറാമതാണ്.

38 പോയിന്‍റും 31.67 പോയിന്‍റ് ശതമാവുമായി ഇംഗ്ലണ്ട് ഇന്ത്യക്ക് പിന്നില്‍ ഏഴാം സ്ഥാനത്തായപ്പോള്‍ ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത പാകിസ്ഥാൻ നാലു പോയിന്‍റും 8.33 പോയിന്‍റ് ശതമാനവുമായി എട്ടാം സ്ഥാനത്തേക്ക് വീണു. നാലു പോയിന്‍റും 41.7 പോയിന്‍റ് ശതമാനവുമുള്ള വെസ്റ്റ് ഇന്‍ഡീസ് മാത്രമാണ് പാകിസ്ഥാന് പിന്നിലുള്ളത്.

ഇന്ത്യ അടുത്ത മാസം അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരം കളിക്കുമെങ്കിലും ഇത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമല്ലാത്തതിനാല്‍ ജയിച്ചാലും ബംഗ്ലാദേശിനെ മറികടക്കാനാവില്ല. ഓഗസ്റ്റിൽ രണ്ട് ടെസ്റ്റുകൾക്കായി ഓസ്ട്രേലിയയിലേക്കും നവംബറിൽ രണ്ട് ടെസ്റ്റുകൾക്കായി ദക്ഷിണാഫ്രിക്കയിലേക്കുമാണ് ബംഗ്ലാദേശ് ഇനി പര്യടനം നടത്തുക. എട്ടാം സ്ഥാനത്തേക്ക് വീണ പാകിസ്ഥാൻ ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെയും ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ഇംഗ്ലണ്ടിനെയും നേരിടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'50 അടിച്ചല്ലോ, ഇനി അഭിനയം തുടങ്ങും, പ്രിയദര്‍ശന്‍ സിനിമാ ഡയലോഗുകളുമായി മുഹമ്മദ് റിസ്‌വാനെ ട്രോളി ബംഗ്ലാദേശ് താരങ്ങള്‍
വീണ്ടും 'വൈറ്റ് വാഷ്'; നാണംകെട്ട് പാകിസ്ഥാൻ, ചരിത്ര പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്, ലോക ടെസ്റ്റ് ചാമ്പ്യഷപ്പിപ്പില്‍ ഇന്ത്യയെ പിന്നിലാക്കി