ചെപ്പോക്കിലെ തര്‍ക്കം തീര്‍ന്നു, ഗ്രൗണ്ടിലെ വാക് പോരിനെക്കുറിച്ച് ഒടുവില്‍ പ്രതികരിച്ച് സഞ്ജുവും ക്ലാസനും

Published : May 20, 2026, 04:28 PM IST
Sanju Samson-Heinrich Klaasen

Synopsis

ചെന്നൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഹൈദരാബാദ് ഇന്നിങ്സിലെ 15-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ.

ചെന്നൈ: ഐപിഎല്ലിൽ ഹൈദരാബാദും ചെന്നൈയും തമ്മിലുള്ള മത്സരത്തിനിടയിലുണ്ടായ വാക് പോരിനെക്കുറിച്ച് പ്രതികരിച്ച് ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസണും ഹൈദരാബാദ് താരം ഹെന്‍റിച്ച് ക്ലാസനും. ഹൈദരാബാദ് ഇന്നിംഗ്സിനിടെയാണ് ഗ്രൗണ്ടില്‍ ചൂടേറിയ രംഗങ്ങൾ അരങ്ങേറിയത്. നൂര്‍ അഹമ്മദിന്‍റെ പന്തില്‍ ക്ലാസനെ സഞ്ജു മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ഇരുവരും ഗ്രൗണ്ടില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്. സാധാരണയായി കളിക്കളത്തിലും പുറത്തും ശാന്തനായി പെരുമാറുന്ന സഞ്ജുവിൽ നിന്ന് ഇത്തരം ഒരു പ്രതികരണം ആരാധകരെയും അമ്പരപ്പിച്ചിരുന്നു.

ചെന്നൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഹൈദരാബാദ് ഇന്നിങ്സിലെ 15-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. 26 പന്തില്‍ 47 റൺസെടുത്ത് ക്ലാസന്‍ ഹൈദരാബാദിനെ വിജയത്തിലേക്ക് നയിക്കുമ്പോഴാണ് സഞ്ജുവിന്‍റെ മിന്നൽ സ്റ്റംപിഗിൽ അപ്രതീക്ഷിതമായി പുറത്തായത്. പുറത്തായി മടങ്ങുമ്പോള്‍ സഹതാരങ്ങള്‍ക്കൊപ്പം ആഘോഷിക്കുകയായിരുന്ന സഞ്ജുവിനെ നോക്കി ക്ലാസന്‍ വിരല്‍ ചൂണ്ടി എന്തോ പറയുന്നതും അതിനോട് സഞ്ജു രൂക്ഷമായി പ്രതികരിക്കുന്നതും കാണാമായിരുന്നു. സഹതാരങ്ങള്‍ സഞ്ജുവിനെ അടക്കി നിര്‍ത്തിയപ്പോള്‍ ശിവം ദുബെ ഇടപെട്ട് ക്ലാസനെ തിരിച്ചയക്കുകയായിരുന്നു. പിന്നീട് അമ്പയറോടും സഞ്ജു സംഭവങ്ങള്‍ വിശദീകരിക്കുന്നുണ്ടായിരുന്നു. സംഭവത്തിനുശേഷം ഇരുവരും ഇതേക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കളിക്കളത്തില്‍ ഇതെല്ലാം സാധാരണമാണെന്നും തങ്ങള്‍ തമ്മില്‍ പ്രശ്നമൊന്നുമില്ലെന്ന് വ്യക്തമാക്കിയത്.

 

ദക്ഷിണാഫ്രിക്കൻ താരമായ ക്ലാസനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് സഞ്ജു കുറിച്ചത്, കളിക്കളത്തിൽ ചില കാര്യങ്ങൾ സംഭവിക്കാറുണ്ട്, എന്നാൽ അതിനപ്പുറം ഈ വ്യക്തിയോട് എനിക്ക് വലിയ സ്നേഹവും ബഹുമാനവുമുണ്ട് എന്നായിരുന്നു.

 

ഉടൻ തന്നെ ക്ലാസൻ ഇതിന് മറുപടിയുമായി എത്തി. ഒരുപാട് സ്നേഹവും ബഹുമാനവും സുഹൃത്തേ. നിന്‍റെ കളി കാണാൻ എനിക്ക് എപ്പോഴും വലിയ ഇഷ്ടമാണ്. ഈ പ്രകടനം തുടരുക. നമ്മൾ തമ്മിൽ ഇപ്പോൾ യാതൊരു പ്രശ്നങ്ങളുമില്ല. നമ്മുടെ അടുത്ത പോരാട്ടത്തിനായി ഞാൻ കാത്തിരിക്കുന്നുവെന്ന് ക്ലാസൻ കുറിച്ചു. 

 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നിരുന്നു. ഹൈദരാബാദ് നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 8 വിജയങ്ങളോടെ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനെതിരെയാണ് ഹൈദരാബാദിന്‍റെ അവസാന ലീഗ് മത്സരം. അതേസമയം, തോൽവി വഴങ്ങിയെങ്കിലും സിഎസ്കെയുടെ പ്ലേ ഓഫ് പ്രതീക്ഷ മങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വമ്പന്‍മാരെയെല്ലാം ഒറ്റയടിക്ക് പിന്നിലാക്കി റൺവേട്ടയിൽ വിസ്മയമായി വൈഭവ്, അടിച്ചു കയറി മാര്‍ഷും, ടോപ്10-ൽ പിടിച്ചു നിന്ന് സഞ്ജു
സിക്സറുകളിൽ 'ഫിഫ്റ്റിയടിച്ച്' ചരിത്രത്തിലേക്ക് വൈഭവ്; മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത നേട്ടം, ഇനി ലക്ഷ്യം യൂണിവേഴ്സ് ബോസ്