
ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന് 227 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയരെ ഡാരില്‍ മിച്ചല്‍ (27 പന്തില്‍ 61), കെയ്ന്‍ വില്യംസണ്‍ (42 പന്തില്‍ 57) എന്നിവരാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഷഹീന്‍ അഫ്രീദി, അബ്ബാസ് അഫ്രീദി എന്നിവര്‍ പാകിസ്ഥാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫിന് രണ്ട് വിക്കറ്റുണ്ട്. അഞ്ച് ടി20 മത്സരങ്ങളില്‍ ആദ്യത്തേതാണ് ഇപ്പോള്‍ നടക്കുന്നത്.
മോശം തുടക്കമായിരുന്നു ആതിഥേയര്‍ക്ക്. രണ്ടാം പന്തില്‍ തന്നെ ഡെവോണ്‍ കോണ്‍വെയെ (0) കിവീസിന് നഷ്ടമായി. ഷഹീന്‍ ആഫ്രീദിക്കായിരുന്നു വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഫിന്‍ അലന്‍ (35) - വില്യംസണ്‍ സഖ്യം 49 റണ്‍സ് കൂട്ടിചേര്‍ത്തു. പാക് ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദിയുടെ ഒരോവറില്‍ 24 റണ്‍സാണ് അലന്‍ അടിച്ചെടുത്തത്. എന്നാല്‍ അബ്ബാസിന്റെ പന്തില്‍ അലന്‍ പുറത്തായി.
തുടര്‍ന്ന് ഡാരില്‍ - വില്യംസണ്‍ സഖ്യം 78 റണ്‍സും ചേര്‍ത്തു. 12-ാം ഓവറില്‍ കൂട്ടുകെട്ട് പിരിഞ്ഞു. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ വില്യംസണ്‍ മടങ്ങി. 42 പന്തുകള്‍ നേരിട്ട താരം ഒമ്പത് ഫോറുകള്‍ നേടിയിരുന്നു. തുടര്‍ന്നെത്തിയ ഗ്ലെന്‍ ഫിലിപ്‌സ് (19), മാര്‍ക് ചാപ്മാന്‍ (11 പന്തില്‍ 26) നിര്‍ണായക സംഭാവന നല്‍കി. ഇതിനിടെ ഡാരില്‍ മിച്ചലിന്റെ വിക്കറ്റ് കിവീസിന് നഷ്ടമായി. 27 പന്തുകള്‍ നേരിട്ട താരം നാല് വീതം സിക്‌സും ഫോറും നേടിയിരുന്നു. ആഡം മില്‍നെ (10), ഇഷ് സോധി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മാറ്റ് ഹെന്റി (0), ടിം സൗത്തി (6) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തിട്ടുണ്ട്. ഫഖര്‍ സമാന്‍ (1), ബാബര്‍ അസം (10) എന്നിവരാണ് ക്രീസില്‍. എട്ട് പന്തില്‍ 27 റണ്‍സെടുത്ത സെയിം അയൂബ്, മുഹമ്മദ് റിസ്വാന്‍ (25) എന്നിവുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. താരം റണ്ണൗട്ടാവുകയായിരുന്നു.
രഞ്ജി ട്രോഫി: അസമിനെതിരെ കേരളത്തിന് ടോസ് നഷ്ടം! പുതിയ ക്യാപ്റ്റന്റെ കീഴില്‍ ടീം രണ്ടാം മത്സരത്തിന്