ഏകദിനത്തിലേക്കുള്ള തിരിച്ചുവരവില്‍ ക്വിന്റണ്‍ ഡി കോക്കിന് അര്‍ധ സെഞ്ചുറി; പാകിസ്ഥാന് 264 റണ്‍സ് വിജയലക്ഷ്യം

Published : Nov 04, 2025, 08:47 PM IST
Quinton de Kock

Synopsis

പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 49.1 ഓവറിൽ 263 റൺസിന് പുറത്തായി. ഏകദിനത്തിലേക്ക് തിരിച്ചെത്തിയ ക്വിന്റൺ ഡി കോക്ക് (63), ലുവാൻ ഡ്രെ പ്രിട്ടോറിയസ് (57) എന്നിവരുടെ അർധ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്.

ഫൈസലാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന് 264 റണ്‍സ് വിജയലക്ഷ്യം. ഫൈസലാബാദ്, ഇഖ്ബാല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക് 49.1 ഓവറില്‍ 263ന് എല്ലാവരും പുറത്താവുകയായിരുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തി ക്വിന്റണ്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 63 റണ്‍സ് നേടി ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് 57 റണ്‍സെടുത്തു. മാത്യൂ ബ്രീട്‌സ്‌കെ (42), കോര്‍ബിന്‍ ബോഷ് (41) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മികച്ച തുടക്കമാണ് പ്രിട്ടോറ്യൂസ് - ഡി കോക്ക് സഖ്യം നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 98 റണ്‍സ് ചേര്‍ത്തു. 16-ാം ഓവറില്‍ മാത്രമാണ് പാകിസ്ഥാന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. പ്രിട്ടോറ്യൂസിനെ സെയിം അയൂബ് മടക്കി. ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ ഡി കോക്കും പവലിയനില്‍ തിരിച്ചെത്തി. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്. നസീം ഷായുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് വന്നവരില്‍ ബ്രീട്‌സ്‌കെ, ബോഷ് എന്നിവര്‍ മാത്രമാണ് ചെറുത്തുനിന്നത്.

സിനെതെംബ ക്വെഷിലെ (22), ടോണി ഡി സോര്‍സി (18) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഡോണോവന്‍ ഫെറൈറ (3), ജോര്‍ജ് ലിന്‍ഡെ (2), ബോണ്‍ ഫുര്‍ട്വിന്‍ (0), ലിസാര്‍ഡ് വില്യംസ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലുംഗി എന്‍ഗിഡി (0) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

പാകിസ്ഥാന്‍: സെയിം അയൂബ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അഗ, ഹുസൈന്‍ തലാത്, ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി (പാകിസ്ഥാന്‍), നസീം ഷാ, അബ്രാര്‍ അഹമ്മദ്.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ടോണി ഡി സോര്‍സി, മാത്യു ബ്രീറ്റ്സ്‌കെ (ക്യാപ്റ്റന്‍), സിനെതെംബ ക്വെഷിലെ, ഡോനോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, കോര്‍ബിന്‍ ബോഷ്, ജോര്‍ണ്‍ ഫോര്‍ച്യൂയിന്‍, ലുങ്കി എന്‍ഗിഡി, ലിസാദ് വില്യംസ്.

 

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി