ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: വെങ്കല മെഡലുമില്ല, ബംഗ്ലാദേശിനോടും തോറ്റ് പാകിസ്ഥാന്‍ വെറും കൈയോടെ മടങ്ങി

Published : Oct 07, 2023, 10:56 AM IST
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: വെങ്കല മെഡലുമില്ല, ബംഗ്ലാദേശിനോടും തോറ്റ് പാകിസ്ഥാന്‍ വെറും കൈയോടെ മടങ്ങി

Synopsis

ഇന്ന് നടന്ന മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള പോരാട്ടം മഴമൂലം തുടങ്ങാന്‍ വൈകിയിരുന്നു. പിന്നീട് അഞ്ചോവര്‍ വീതമുള്ള മത്സരമായി വെട്ടിക്കുറച്ചാണ് മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ അഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെടുത്തു.

ഹാങ്ചൗ: ഏഷ്യാ കപ്പില്‍ ഫൈനലിലെത്താതെ പുറത്തായതിന് പിന്നാലെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലും വെറും കൈയോടെ മടങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഇന്നലെ നടന്ന സെമിയില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് ഫൈനലിലെത്താതെ പുറത്തായ പാക് ടീം വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ബംഗ്ലാദേശിനോടും തോറ്റു. ഇതോടെ ക്രിക്കറ്റില്‍ മെഡലുകളൊന്നുമില്ലാതെ വെറുംകൈയോടെയാണ് പാക് ടീം ചൈനയില്‍ നിന്ന് മടങ്ങുന്നത്.

ഇന്ന് നടന്ന മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള പോരാട്ടം മഴമൂലം തുടങ്ങാന്‍ വൈകിയിരുന്നു. പിന്നീട് അഞ്ചോവര്‍ വീതമുള്ള മത്സരമായി വെട്ടിക്കുറച്ചാണ് മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ അഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെടുത്തു. പാക് ഇന്നിംഗ്സിനുശേഷം വീണ്ടും മഴ എത്തിയതിനാല്‍ ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം അഞ്ചോവറില്‍ 65 റണ്‍സായി പുനര്‍നിര്‍ണയിച്ചു.

ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ആദ്യ നാലോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സടിച്ച ബംഗ്ലാദേശിന് അവസാന ഓവറില്‍ 20 റണ്‍സും അവസാന പന്തില്‍ നാലു റണ്‍സുമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. സൂഫിയാന്‍ മക്വീം എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ ബംഗ്ലാദേശ് താരം യാസില്‍ അലി പ്രതീക്ഷ നല്‍കി. രണ്ടാം പന്തില്‍ രണ്ട് റണ്‍സെടുത്ത യാസിര്‍ മൂന്നാം പന്ത് വീണ്ടും സിക്സിന് പറത്തി.

ശുഭ്മാൻ ഗില്ലാണ് ഓപ്പണറെങ്കിൽ ഓസീസ് ഒന്ന് പേടിക്കും, ഇഷാൻ കിഷനാണെങ്കിൽ ആ പേടി വേണ്ടെന്ന് ഓസീസ് മുൻ ക്യാപ്റ്റൻ

നാലാം പന്തില്‍ രണ്ട് റണ്‍സെടുത്തെങ്കിലും അഞ്ചാം പന്തില്‍ യാസിര്‍ അലി പുറത്തായതോടെ ബംഗ്ലാദേശിന് അവസാന പന്തില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണമെന്നായി. യാസിര്‍ അലിക്ക് പകരം ക്രീസിലെത്തിയ റാക്കിബുല്‍ ഹസന്‍ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ബംഗ്ലാദേശിന് അവിസ്മരണീ ജയവും വെങ്കല മെഡലും സമ്മാനിച്ചു. ഇന്ന് നടക്കുന്ന സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് രോഹിത്, 20000 ക്ലബ്ബില്‍, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നില്‍ നാലാമത്
റിവ്യു എടുക്കാന്‍ രാഹുലിനോട് കെഞ്ചി കുല്‍ദീപ്, ചിരിയടക്കാനാവാതെ തിരിച്ചയച്ച് രോഹിത്-വീഡിയോ