ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ഇലവനിലുണ്ടെങ്കില്‍ അത് ഓസീസ് ക്യാംപിലുണ്ടാക്കുന്ന ഭയം ഇഷാന്‍ കിഷന് ഉണ്ടാക്കാനാവില്ല. കാരണം, ഏത് ഫോര്‍മാറ്റിലായാലും ഗില്ലിന്‍റെ ബാറ്റിംഗില്‍ ന്യൂനതകളില്ല. സ്പിന്നര്‍മാര്‍ക്കെതിരെയും വലംകൈയന്‍, ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരെയും ആധിപത്യം പുലര്‍ത്താന്‍ ഗില്ലിനാവും.
ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാളെ ഓസ്ട്രേലിയയെ നേരിടാനിറങ്ങുമ്പോള്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് കളിക്കാനാവുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഡെങ്കിപ്പനി ബാധിച്ച ഗില്ലിന് നാളെ കളിക്കാനായില്ലെങ്കില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനാകും ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.
എന്നാല്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ഓസ്ട്രേലിയ ഭയക്കുമായിരുന്നുവെന്നും പകരം കിഷനാണെങ്കില്‍ ആ ഭയം ഉണ്ടാകില്ലെന്നും ഓസീസ് മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ഇലവനിലുണ്ടെങ്കില്‍ അത് ഓസീസ് ക്യാംപിലുണ്ടാക്കുന്ന ഭയം ഇഷാന്‍ കിഷന് ഉണ്ടാക്കാനാവില്ല. കാരണം, ഏത് ഫോര്‍മാറ്റിലായാലും ഗില്ലിന്‍റെ ബാറ്റിംഗില്‍ ന്യൂനതകളില്ല. സ്പിന്നര്‍മാര്‍ക്കെതിരെയും വലംകൈയന്‍, ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരെയും ആധിപത്യം പുലര്‍ത്താന്‍ ഗില്ലിനാവും. ഒരു ബൗളറുടെ ഏറ്റവും മികച്ച പന്തിനെപോലും ബൗണ്ടറി കടത്താന്‍ ഗില്ലിന് കഴിയും. എന്നാല്‍ ഇഷാന്‍ കിഷന്‍ അങ്ങനെയല്ല. ഗില്ലിനെക്കാള്‍ കിഷനെതിരെ പന്തെറിയുന്നതാണ് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യമെന്നും ഫിഞ്ച് പറഞ്ഞു.
ഇഷാന്‍ കിഷനാണ് ഓപ്പണറാവുന്നതെങ്കില്‍ ജോഷ് ഹേസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും തന്നെയാവും ഓസീസിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്യുക. കാരണം, ഇഷാനെതിരെ ഔട്ട് സ്വിംഗ് എറിഞ്ഞാല്‍ വിക്കറ്റ് വീഴാനുള്ള സാധ്യത കൂടുതലാണ്. അതാണ് ഗില്ലുമായുള്ള കിഷന്‍റെ വ്യത്യാസവും. സാങ്കേതിക തികവില്‍ കിഷന്‍ ഗില്ലിനെക്കാള്‍ പുറകിലാണ്. അതുകൊണ്ടുതന്നെ തുടക്കത്തില്‍ സ്വിംഗ് കണ്ടെത്തിയാല്‍ കിഷനെ വീഴ്‌ത്താനാവും. അതുപോലെ തുടക്കത്തില്‍ കിഷന്‍ ആത്മവിശ്വസം കാട്ടാറില്ലെന്നതും ഫിഞ്ച് ചൂണ്ടിക്കാട്ടി. ഗില്‍ കളിക്കില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്നും നാളെ രാവിലെ മാത്രമെ ഗില്ലിന് കളിക്കാനാവുമോ എന്ന് വ്യക്തമാവൂ എന്നും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇന്നലെ പറഞ്ഞിരുന്നു
