ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും, വിവാഹ നിശ്ചയ വീഡിയോകള്‍ ഡീലിറ്റ് ചെയ്യാതെ പലാഷ്

Published : Dec 07, 2025, 06:29 PM IST
Smriti-Mandhana-Palash-Muchhal

Synopsis

വിവാഹത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും പലാഷിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോഴും സ്മൃതിയുമൊത്തുള്ള ചിത്രങ്ങളും മുംബൈ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് സ്മൃതിയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയും ലഭ്യമാണ്.

മുംബൈ: വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അറിയച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലും. ഇരുവരും ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഫോളോ ചെയ്യുന്നില്ല. പലാഷ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന 304 പേരില്‍ സ്മൃതിയോ, സ്മൃതി മന്ദാന ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന 162 പേരില്‍ പലാഷ് മുച്ചലോ ഇല്ല. അതേസയമം, പലാഷ് ഇപ്പോഴും സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും പുരുഷ താരങ്ങളെയും ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന പലാഷ് വനിതാ താരങ്ങളില്‍ ഹര്‍ലീന്‍ ഡിയോളിനെയും മോനം ശര്‍മയെയും മാത്രമാണ് നിലവില്‍ പിന്തുടരുന്നത്.

വിവാഹത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും പലാഷിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോഴും സ്മൃതിയുമൊത്തുള്ള ചിത്രങ്ങളും മുംബൈ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് സ്മൃതിയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയും ലഭ്യമാണ്. അതേമസയം, വിവാഹം മാറ്റിവെച്ച ദിവസം തന്നെ സ്മതൃി തന്‍റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് പലാഷുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും ഡീലിറ്റ് ചെയ്തിരുന്നു. ഇന്ത്യൻ ടീമിൽ സ്മൃതിയുടെ അടുത്ത കൂട്ടുകാരിയായ ജെമീമ റോഡ്രിഗസും ഇന്‍സ്റ്റഗ്രാമില്‍ പലാഷിനെ അണ്‍ഫോളോ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം 23നായിരുന്നു സ്മൃതിയും പലാഷ് മുച്ചലുമായുള്ള വിവാഹം മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നടക്കേണ്ടിയിരുന്നത്.എന്നാല്‍ വിവാഹ ദിവവസം രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് വിവാഹം ആദ്യ നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ പലാഷിന്‍റെ വഴിവിട്ട ബന്ധമാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന അഭ്യൂഹങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു. ഇന്നാണ് വിവാഹിതരാവാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് സ്മൃതിയും പലാഷും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്മൃതിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് പലാഷ് മുച്ചലും, നിയമ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ഓസ്ട്രേലിയ, ഇംഗ്ലണ്ട് വീണ്ടും താഴേക്ക്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല