ഐപിഎൽ തുടങ്ങാനിരിക്കെ പഞ്ചാബ് ഉടമ പ്രീതി സിന്‍റയുടെ വെളിപ്പെടുത്തൽ, ബിസിസിഐ 3 നിറങ്ങൾ ജഴ്സിയിൽ വിലക്കി!

Published : Mar 20, 2024, 01:06 AM IST
ഐപിഎൽ തുടങ്ങാനിരിക്കെ പഞ്ചാബ് ഉടമ പ്രീതി സിന്‍റയുടെ വെളിപ്പെടുത്തൽ, ബിസിസിഐ 3 നിറങ്ങൾ ജഴ്സിയിൽ വിലക്കി!

Synopsis

സിൽവർ, ഗ്രേ, വൈറ്റ് നിറങ്ങൾ ഇക്കുറി ഐ പി എൽ ടീമുകളുടെ ജഴ്സിയിൽ പാടില്ലെന്നാണ് ബി സി സി ഐ പറഞ്ഞതെന്ന് പഞ്ചാബ് കിംഗ്സ് ഉടമ വ്യക്തമാക്കി

മുംബൈ: ക്രിക്കറ്റ് ആരാധക‍ർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഐ പി എൽ പുതിയ സീസണിനായി. ഐ പി എൽ 2024 തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നതും. അതിനിടയിലാണ് പഞ്ചാബ് കിംഗ്സ് ഉടമ പ്രീതി സിന്‍റ ടീമിന്‍റെ ജഴ്സിയുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തൽ നടത്തി രംഗത്തെത്തിയത്. ഇക്കുറി 3 നിറങ്ങൾ ഒഴിവാക്കണമെന്ന് ഐ പി എൽ ടീമുകളോട് ബി സി സി ഐ ആവശ്യപ്പെട്ടെന്നാണ് പ്രീതി സിന്‍റ വെളിപ്പെടുത്തിയത്. ഇതിനുള്ള കാരണവും അവർ തന്നെ വ്യക്തമാക്കി.

പേര് ഏകാഗ്ര രോഹൻ മൂർത്തി, പ്രായം 4 മാസം, ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ! കാരണം മുത്തച്ഛൻ

സിൽവർ, ഗ്രേ, വൈറ്റ് നിറങ്ങൾ ഇക്കുറി ഐ പി എൽ ടീമുകളുടെ ജഴ്സിയിൽ പാടില്ലെന്നാണ് ബി സി സി ഐ പറഞ്ഞതെന്ന് പഞ്ചാബ് കിംഗ്സ് ഉടമ വ്യക്തമാക്കി. വെള്ളയും ചാരവും വെള്ളിയും നിറങ്ങൾക്ക് ബി സി സി ഐ വിലക്ക് കൽപ്പിക്കാൻ കാരണം മത്സരങ്ങൾക്ക് വെള്ള പന്തുകൾ ഉപയോഗിക്കുന്നതിനാലാണെന്നും പ്രീതി സിന്‍റ വിവരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വെടിക്കെട്ടിന് വീണ്ടും വൈഭവ്, വിജയം തുടരാന്‍ ഇന്ത്യ, പ്രതികാരത്തിന് ബംഗ്ലാദേശ്, അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം
ശുഭ്മാന്‍ ഗില്ലിനെ വീണ്ടും തഴഞ്ഞു, ശ്രേയസിന് കാവ്യനീതി, ബിഷ്ണോയിക്ക് സര്‍പ്രൈസ്, ഇന്ത്യൻ ടീമിലെ മാറ്റങ്ങള്‍