Asianet News MalayalamAsianet News Malayalam

പേര് ഏകാഗ്ര രോഹൻ മൂർത്തി, പ്രായം 4 മാസം, ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ! കാരണം മുത്തച്ഛൻ

ചെറിയ സമ്മാനമൊന്നുമല്ല, 240 കോടി രൂപയുടെ ഇൻഫോസിസിന്റെ ഓഹരികളാണ് നാരയണ മൂർത്തി കൊച്ചുമകന് സമ്മാനമായി നല്കിയത്

Narayana Murthy gifts grandson Ekagrah shares worth Rs 240 crore multi millionaire
Author
First Published Mar 20, 2024, 12:14 AM IST

മുംബൈ: നാലുമാസം മാത്രം പ്രായമുള്ള ഏകാഗ്ര രോഹൻ മൂർത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറിയിരിക്കുകയാണ്. ഇൻ‍ഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി കൊച്ചുമകന് നൽകിയ പിറന്നാൾ സമ്മാനമാണ് ആ ഖ്യാതിയുടെ കാരണം. ചെറിയ സമ്മാനമൊന്നുമല്ല, 240 കോടി രൂപയുടെ ഇൻഫോസിസിന്റെ ഓഹരികളാണ് നാരയണ മൂർത്തി കൊച്ചുമകന് സമ്മാനമായി നല്കിയത്. ഇതോടെ നാലുമാസം പ്രായമുള്ള ഏകാഗ്ര രോഹൻ മൂർത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറിയിരിക്കുകയാണ്.

ഇത് കഠിന കഠോര വേനൽ! 18 ദിവസത്തിൽ 5 വ‍ർഷത്തെ വലിയ നിരാശ, ഏറ്റവും കുറഞ്ഞ മഴ ലഭിച്ച മാർച്ച്, കണക്കുകൾ പുറത്ത്

15,00,000 ഓഹരികളാണ് ഏകാഗ്രയ്ക്ക് സ്വന്തമായിരിക്കുന്നത്. ഏകദേശം 0.04 ശതമാനത്തോളം ഓഹരികൾ വരുമിത്. പിറന്നാൾ സമ്മാനം നല്കിയതോടെ നാരായണ മൂർത്തിയുടെ ഓഹരി വിഹിതം 0.40 ശതമാനത്തിൽ നിന്ന് 0.36 ശതമാനമായി കുറഞ്ഞു. നാരായണ മൂർത്തിയുടെ മകൻ രോഹൻ മൂർത്തിയുടെയും ഭാര്യ അപർണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. 2023 നവംബറിലാണ് കുഞ്ഞ് ജനിച്ചത്.

നാരായണ മൂർത്തി മകൾ അക്ഷത മൂർത്തിക്കും ഭർത്താവും യു കെ പ്രധാനമന്ത്രിയുമായ ഋഷി സുനക്കിനും രണ്ട് പെൺമക്കളുണ്ട്. 1000 രൂപയുടെ നിക്ഷേപത്തിൽ 1981ലാണ് ഇൻഫോസിസ് തുടങ്ങിയത്. ഇപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെക് കമ്പനിയാണിത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios