
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം ജയം. ബ്രെൻഡ്ഫോർഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്. കളിയുടെ 9ാം- മിനുട്ടിൽ ഏർലിംഗ് ഹാളണ്ടാണ് സിറ്റിയുടെ വിജയഗോൾ നേടിയത്. ജയത്തോടെ 13 പോയന്‍റുമായി സിറ്റി പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തില്‍ ആസ്റ്റൺ വില്ല തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ബേൺലിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ആസ്റ്റണ്‍വില്ല തോൽപിച്ചത്. ഡോണേൽ മാലൻ നേടിയ ഇരട്ട ഗോൾ മികവിലാണ് വില്ലയുടെ ജയം. 7 മത്സരങ്ങളിൽ നിന്ന് 9 പോയന്‍റുമായി ആസ്റ്റൺ വില്ല ലീഗിൽ പതിമൂന്നാം സ്ഥാനത്താണ്. പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡും ജയിച്ചു കയറി. നോട്ടിംഗ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചു. 58, 84 മിനുട്ടുകളിലാണ് ന്യൂകാസിൽ ഗോളുകൾ നേടിയത്. ബ്രൂണോയും നിക്ക് വോൾട്ട്മെയ്ഡുമാണ് സ്കോറർമാർ.
7 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുള്ള ന്യൂ കാസിൽ ലീഗിൽ പതിനൊന്നാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ വീഴ്ത്തി എവർടൺ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് എവർടണിന്‍റെ ആവേശ ജയം.
76-ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ഇലിമാനും എക്സ്ട്രാ ടൈമിൽ ഗോൾ നേടിയ ജാക്ക് ഗ്രീലിഷുമാണ് എവർടണിന്റെ വിജയശിൽപ്പികൾ. 7 മത്സരങ്ങളിൽ നിന്ന് 11 പോയന്‍റുള്ള എവർടൺ ലീഗിൽ എട്ടാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!