ലോകകപ്പിനില്ലെങ്കിലും രഹാനെയും പൂജാരയുമടക്കം ഏഴ് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടില്‍ കളിക്കും

Published : Apr 20, 2019, 11:25 AM ISTUpdated : Apr 20, 2019, 11:26 AM IST
ലോകകപ്പിനില്ലെങ്കിലും രഹാനെയും പൂജാരയുമടക്കം ഏഴ് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടില്‍ കളിക്കും

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനാണ് ബിസിസിഐ തീരുമാനം.

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഏഴ് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കും.ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, പൃഥ്വി ഷാ, ഹനുമ വിഹാരി, മായങ്ക് അഗര്‍വാള്‍, ആര്‍ അശ്വിന്‍, ഇശാന്ത് ശര്‍മ്മ എന്നിവരാണ് കൗണ്ടി ക്രിക്കറ്റിലെ വിവിധ ടീമുകളില്‍ കളിക്കുക.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനാണ് ബിസിസിഐ തീരുമാനം. പുജാരയ്ക്ക് കൗണ്ടി ടീമായ
യോര്‍ക്കഷെയറുമായി മൂന്നു വര്‍ഷത്തെ കരാറുണ്ട്. രഹാനെ ഹാംഷെയറിലാവും കളിക്കുക.

ബാക്കിയുള്ളവര്‍ക്ക് ലെസ്റ്റര്‍ഷെയര്‍,എസക്സ്, നോട്ടിംഗ്ഹാംഷെയര്‍ ടീമുകളില്‍ അവസരം ഒരുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇംഗ്ലണ്ടില്‍ നടക്കുന്നതിനാലാണ് താരങ്ങള്‍ക്ക് കൗണ്ടിയില്‍ കളിക്കാന്‍ അവസരം ഒരുക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കെസിഎ നിയമാവലിയില്‍ ഭേദഗതി: മുന്‍ പുരുഷ- വനിതാ താരങ്ങള്‍ക്കും അമ്പയര്‍മാര്‍ക്കും ഇനി അംഗത്വം
സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റ്: ഗോവയെ 102 റണ്‍സിന് തകര്‍ത്ത് കേരളം