വിരാട് കോലിയോട് ഇക്കാര്യം പറയാന്‍ ധൈര്യമുള്ളവരുണ്ടോ എന്ന് തനിക്ക് സംശയമെന്ന് വീരേന്ദര്‍ സെവാഗ് 

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) രോഹിത് ശര്‍മ്മയ്‌ക്കൊപ്പം(Rohit Sharma) കെ എല്‍ രാഹുല്‍(KL Rahul) ഓപ്പണ്‍ ചെയ്യണമെന്ന് ഇന്ത്യന്‍ മുന്‍താരം വീരേന്ദര്‍ സെവാഗ്(Virender Sehwag). താന്‍ ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിന്‍റെ ഭാഗമായിരുന്നുവെങ്കില്‍ നായകന്‍ വിരാട് കോലിയെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുമായിരുന്നു എന്നും വീരു പറഞ്ഞു. കോലിയും രോഹിത്തും ഭാഗമായിരുന്ന അവസാന ടി20 മത്സരങ്ങളില്‍ ഇരുവരും തന്നെയായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. 

ചരിത്രമാവര്‍ത്തിക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ചെന്നൈയുടെ ചങ്കിടിപ്പ് കൂട്ടുന്ന റെക്കോര്‍ഡ്

'മൂന്നാം നമ്പറിലാണ് താങ്കള്‍ ഉചിതമെന്ന് ഇന്ത്യന്‍ ടീമിന്‍റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഞാനുണ്ടായിരുന്നെങ്കില്‍ വിരാട് കോലിയെ പറഞ്ഞ് ബോധ്യപ്പെടുത്തുമായിരുന്നു. കെ എല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യുന്നതാണ് ടീമിന് നല്ലത്. എന്തായാലും അത്യന്തികമായി ബാറ്റ്‌സ്‌മാന്‍റെ ചുമതലയാണ് ഏത് ബാറ്റിംഗ് ക്രമം തെരഞ്ഞെടുക്കണമെന്നത്. എന്നാല്‍ നിരവധി പേര്‍ ഒരു കാര്യം പറയുന്നുണ്ടെങ്കില്‍ അദേഹം അത് കേള്‍ക്കും. വമ്പന്‍ നായകന്‍മാരായ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും മുതല്‍ എം എസ് ധോണി വരെ, രണ്ടുമൂന്ന് പേര്‍ വന്ന് ഒരു കാര്യം പറ‍ഞ്ഞാല്‍ അത് ശ്രദ്ധിക്കുന്നവരായിരുന്നു. 

ഒരുനാള്‍ അവന്‍ ഇന്ത്യന്‍ നായകനാകും; ഐപിഎല്‍ മികവ് കണ്ട് ക്ലൂസ്‌നറുടെ പ്രശംസ

മൂന്നാം നമ്പറില്‍ ഇറങ്ങുന്നതിന് പകരം, കോലി ഓപ്പണ്‍ ചെയ്യരുത് എന്ന് പറയാന്‍ ആരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. അതാണ് കാരണം. അന്താരാഷ്‌‌ട്ര ക്രിക്കറ്റില്‍ ഓപ്പണ്‍ ചെയ്‌താല്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളിച്ചതുപോലെ സ്വതന്ത്രമായി കളിക്കാനുള്ള അവസരം ലഭിച്ചാലും അതീവ അപകടകാരിയായ ബാറ്ററാവും കെ എല്‍ രാഹുല്‍' എന്നും സെവാഗ് ക്രിക്‌ബസില്‍ പറഞ്ഞു. 

ദിനേശ് കാര്‍ത്തിക്കിന്‍റെ മോശം പെരുമാറ്റം കയ്യോടെ പിടികൂടി ബിസിസിഐ; താരത്തിന് താക്കീത്

ഐപിഎല്‍ പതിനാലാം സീസണില്‍ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫിലെത്തിയില്ലെങ്കിലും ബാറ്റിംഗില്‍ മിന്നും ഫോമിലായിരുന്നു കെ എല്‍ രാഹുല്‍. 13 മത്സരങ്ങളില്‍ 626 റണ്‍സ് അടിച്ചുകൂട്ടിയ രാഹുലിന്‍റെ തലയിലാണ് നിലവില്‍ ഓറഞ്ച് ക്യാപ്പ്. അവസാന ലീഗ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 42 പന്തില്‍ ഏഴ് ഫോറും എട്ട് സിക്‌സും സഹിതം രാഹുല്‍ പുറത്താകാതെ 98 റണ്‍സടിച്ചിരുന്നു. 

ചങ്കില്‍ തറച്ച സിക്‌സര്‍; കൊല്‍ക്കത്തയ്‌ക്കെതിരായ തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ് റിഷഭും പൃഥ്വിയും-വീഡിയോ