അണ്ടര്‍-19 ലോകകപ്പ്: യുവ ഇന്ത്യയെ പ്രചോദിപ്പിച്ചത് ഇതിഹാസ താരത്തിന്റെ വീഡിയോ സന്ദേശം

Published : Feb 06, 2020, 08:02 PM IST
അണ്ടര്‍-19 ലോകകപ്പ്: യുവ ഇന്ത്യയെ പ്രചോദിപ്പിച്ചത് ഇതിഹാസ താരത്തിന്റെ വീഡിയോ സന്ദേശം

Synopsis

അണ്ടര്‍ 19 ലോകകപ്പിന്റെ സെമിയില്‍ പാക്കിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തിനിറങ്ങും മുമ്പ് ഇന്ത്യന്‍ താരങ്ങളെ തേടി ഒരു വിഡീയോ സന്ദേശമെത്തി. മറ്റാരുടേതുമല്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലായ രാഹുല്‍ ദ്രാവിഡിന്റേതു തന്നെ.

ജൊഹാനസ്ബര്‍ഗ്: യുവതാരങ്ങളെ കണ്ടെത്തുന്നതിലും അവരുടെ കരിയര്‍ രൂപപ്പെടുത്തുന്നതിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡിനോളം പോന്ന താരങ്ങളില്ല. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം പരിശീലക കുപ്പായത്തിലെത്തിയ ദ്രാവിഡ് കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ യുവ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കുകയും ചെയ്തു.

ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അധ്യക്ഷനായ ദ്രാവിഡ് യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ നേരിട്ട് പങ്കാളിയാവുന്നില്ല. പക്ഷെ, അണ്ടര്‍ 19 ലോകകപ്പിന്റെ സെമിയില്‍ പാക്കിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തിനിറങ്ങും മുമ്പ് ഇന്ത്യന്‍ താരങ്ങളെ തേടി ഒരു വിഡീയോ സന്ദേശമെത്തി. മറ്റാരുടേതുമല്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലായ രാഹുല്‍ ദ്രാവിഡിന്റേതു തന്നെ. മത്സരത്തിന് മുമ്പ് ദ്രാവിഡ് നല്‍കി ഉപദേശം ടീം അംഗങ്ങളെയെല്ലാം പ്രചോദിപ്പിച്ചുവെന്ന് പാക്കിസ്ഥാനെതിരെ സെഞ്ചുറിയുമായി ടീമിന്റെ വിജയശില്‍പിയായ യശസ്വ ജയ്‌സ്വാള്‍ പറഞ്ഞ‌ു.

ക്രിക്കറ്റ് കളിക്കുന്നത് ആ 22 വാരയിലാണ്. അതുകൊണ്ടുതന്നെ മറ്റേതൊരു കളിയെയും പോലെ ഈ മത്സരവും കാണുക. കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നായിരുന്നു കൗമാര താരങ്ങള്‍ക്ക് ദ്രാവിഡിന്റെ ഉപദേശം. മത്സരത്തില്‍ 10 വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ തുടര്‍ച്ചയായി മൂന്നാം തവണയും അണ്ടര്‍-19 ലോകകപ്പിന്ഫെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യക്കായി കളിച്ചത് ഒരേയൊരു മത്സരം, ഐപിഎല്ലില്‍ നിന്ന് മാത്രം നേടിയത് 35 കോടി, ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഓള്‍ റൗണ്ടർ കൃഷ്ണപ്പ ഗൗതം
ഇന്ത്യയെ തോല്‍പിച്ച് അണ്ടര്‍ 19 ഏഷ്യാ കപ്പ് നേടിയ പാകിസ്ഥാന്‍ ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി