അഹമ്മദാബാദില്‍ മഴ കളിക്കുമോ? രാജസ്ഥാന്‍ - ആര്‍സിബി മത്സരത്തിന് കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത

Published : May 22, 2024, 12:05 PM ISTUpdated : May 22, 2024, 12:08 PM IST
അഹമ്മദാബാദില്‍ മഴ കളിക്കുമോ? രാജസ്ഥാന്‍ - ആര്‍സിബി മത്സരത്തിന് കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത

Synopsis

ഇരുവരും 31 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 15 മത്സരങ്ങളില്‍ ആര്‍സിബി ജയിച്ചു. രാജസ്ഥാനൊപ്പം 13 ജയം. മൂന്ന് മത്സരങ്ങള്‍ക്ക് ഫലമുണ്ടായില്ല.

അഹമ്മദാബാദ്: ഐപിഎല്‍ എലിമിനേറ്ററില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് വൈകിട്ട് 7.30ന് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ന് തോറ്റാല്‍ സഞ്ജു സംഘത്തിനും മടങ്ങാം. ജയിച്ചാല്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാം. അവര്‍ക്കെതിരേയും ജയിക്കാനായാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഫൈനല്‍ കളിക്കാം.

ഇരുവരും 31 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 15 മത്സരങ്ങളില്‍ ആര്‍സിബി ജയിച്ചു. രാജസ്ഥാനൊപ്പം 13 ജയം. മൂന്ന് മത്സരങ്ങള്‍ക്ക് ഫലമുണ്ടായില്ല. പ്ലേ ഓഫില്‍ രണ്ട് ഇരുവരും നേര്‍ക്കുനേര്‍ വന്നു. ഇരു ടീമുകളും ഓരോ തവണ വിജയിച്ചു. 2015ലെ എലിമിനേറ്ററിലാണ് അവര്‍ ആദ്യമായി ഏറ്റുമുട്ടിയത്, അന്ന് ആര്‍സിബി 71 റണ്‍സിന് വിജയിച്ചു. 2022 രണ്ടാം ക്വാളിഫയറില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ രാജസ്ഥാന്‍ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.

വരവറിയിച്ച് അമേരിക്കന്‍ ക്രിക്കറ്റ്! ബംഗ്ലാദേശിനെ നാണംകെടുത്തി; വിജയത്തിലേക്ക് നയിച്ചത് കോറി-ഹര്‍പ്രീത് സഖ്യം

കളിക്കിടെ മഴയെത്തുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഐപിഎല്ലില്‍ പ്രാഥിമിക റൌണ്ടില്‍ അവസാനത്തെ മൂന്ന് മത്സരങ്ങളും മഴയെടുത്തിരുന്നു. എന്നാല്‍ ആരാധകര്‍ നിരാശപ്പെടേണ്ടതില്ല. അഹമ്മദാബാദില്‍ മഴ പെയ്യാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനം. അഹമ്മദാബാദിലെ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താം. രാത്രിയില്‍ താപനില കുറയും. എന്തെങ്കിലും കാരണവശാല്‍ മത്സരം തടസപ്പെടുകയാണെങ്കില്‍ റിസവര്‍ ദിനമൊന്നും അനുവദിച്ചിട്ടില്ല. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ 120 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്.

കണക്കുകളൊന്നും ആശാവഹമല്ല! സഞ്ജുവും സംഘവും കുറച്ച് വിയര്‍ക്കും; ആര്‍സിബിക്കെതിര നേര്‍ക്കുനേര്‍ ചരിത്രമിങ്ങനെ

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, ടോം കോഹ്ലര്‍-കഡ്‌മോര്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചാഹല്‍.

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസ് താരം അര്‍ഷാദ് ഖാന്‍
ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും, വിവാഹ നിശ്ചയ വീഡിയോകള്‍ ഡീലിറ്റ് ചെയ്യാതെ പലാഷ്