രവി ശാസ്‌ത്രിക്ക് പ്രാഥമിക പരിശോധനയില്‍ കൊവിഡ്; സപ്പോര്‍ട്ട് സ്റ്റാഫുകളും ഐസൊലേഷനില്‍

By Web TeamFirst Published Sep 5, 2021, 3:46 PM IST
Highlights

ശാസ്‌ത്രിക്കൊപ്പം ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനിടെ ടീം ഇന്ത്യയെ ആശങ്കയിലാക്കി പരിശീലകന്‍ രവി ശാസ്‌ത്രിക്ക് പ്രാഥമിക പരിശോധനയില്‍ കൊവിഡ്. ശാസ്‌ത്രിയുടെ കൊവിഡ് ലാറ്ററെല്‍ ഫ്ലോ ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്. 

UPDATE - Four members of Team India Support Staff to remain in isolation.

More details here - https://t.co/HDUWL0GrNV pic.twitter.com/HG77OYRAp2

— BCCI (@BCCI)

ഐസൊലേഷനിലുള്ളവര്‍ ടീം ഹോട്ടലില്‍ തുടരുമെന്നും ഇവര്‍ക്ക് വിശദമായ ആര്‍ടിപിസിആര്‍ നടത്തുമെന്നും ബിസിസിഐ അറിയിച്ചു. അതേസമയം നാലാം ദിനത്തെ മത്സരത്തിനായി ഇന്ത്യന്‍ ടീമിലെ മറ്റംഗങ്ങള്‍ക്ക് ഓവലില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ട്.  

BCCI Medical Team has isolated Head Coach Ravi Shastri, Bowling Coach B Arun, Fielding Coach R Sridhar, and Physiotherapist Nitin Patel as a precautionary measure after Shastri’s lateral flow test returned positive last evening: BCCI pic.twitter.com/48D4RQ4Pk8

— ANI (@ANI)

ഓവലിലെ പുറത്താകലില്‍ അമര്‍ഷം; കെ എല്‍ രാഹുലിന് പിഴ ശിക്ഷ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!