Asianet News MalayalamAsianet News Malayalam

ഓവലിലെ പുറത്താകലില്‍ അമര്‍ഷം; കെ എല്‍ രാഹുലിന് പിഴ ശിക്ഷ

പിഴയ്‌‌ക്കൊപ്പം ഒരു ഡീമെറിറ്റ് പോയിന്‍റ് കെ എല്‍ രാഹുലിന് വിധിച്ചു. 24 മാസത്തിനിടെ രാഹുലിന് ആദ്യമായാണ് ഡീമെറിറ്റ് പോയിന്‍റ് ലഭിക്കുന്നത്. 

KL Rahul fined for breaching ICC Code of Conduct at Oval
Author
Oval, First Published Sep 5, 2021, 2:42 PM IST

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് പിഴ. അംപയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന രീതിയില്‍ ലെവല്‍ വണ്‍ കുറ്റം രാഹുല്‍ ചെയ്‌തതയാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. ഐസിസി പെരുമാറ്റചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 ലംഘിച്ചതായി കണ്ടെത്തിയ രാഹുലിന് മാച്ച് ഫീയുടെ 15 ശതമാണ് പിഴ ചുമത്തിയിരിക്കുന്നത്. 

പിഴയ്‌‌ക്കൊപ്പം ഒരു ഡീമെറിറ്റ് പോയിന്‍റ് കെ എല്‍ രാഹുലിന് വിധിച്ചു. 24 മാസത്തിനിടെ രാഹുലിന് ആദ്യമായാണ് ഡീമെറിറ്റ് പോയിന്‍റ് ലഭിക്കുന്നത്. ലെവല്‍ വണ്‍ കുറ്റം കണ്ടെത്തിയാല്‍ മാച്ച് ഫീയുടെ 50 ശതമാനം പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്‍റുകളോ ആണ് പരമാവധി ശിക്ഷയായി നല്‍കുക. എന്നാല്‍ 24 മാസ കാലയളവിനിടെ നാലോ അതിലധികമോ ഡീ മെറിറ്റ് പോയിന്‍റുകളായാല്‍ താരത്തിന് സസ്‌പെന്‍ഷന്‍ ലഭിക്കും. 

KL Rahul fined for breaching ICC Code of Conduct at Oval

ഓവല്‍ ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യന്‍ രണ്ടാം ഇന്നിംഗ്‌സിലെ 34-ാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ച് പുറത്തായതില്‍ രാഹുല്‍ അമര്‍ഷം പ്രകടിപ്പിക്കുകയായിരുന്നു. ആന്‍ഡേഴ്‌സിന്‍റെ പന്തില്‍ ബെയര്‍സ്റ്റോ ക്യാച്ചെടുത്തെങ്കിലും ഡിആര്‍എസാണ് വിധിയെഴുതിയത്. എന്നാല്‍ ബാറ്റ് ‍പാഡില്‍ തട്ടുന്നതിന്‍റെ ശബ്ദമാണ് കേള്‍ക്കുന്നത് എന്ന് കാണിച്ച് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ രാഹുല്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. 101 പന്തില്‍ 46 റണ്‍സ് രാഹുല്‍ നേടി. 

ആദ്യ വിദേശ ടെസ്റ്റ് സെഞ്ചുറി; രോഹിത് ശര്‍മ്മയെ വാഴ്‌ത്തി ഗാവസ്‌കര്‍

ഓവല്‍ ക്ലാസിക്; സാക്ഷാല്‍ ദ്രാവിഡിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios