Latest Videos

'അവിടെ എല്ലാം സാധാരണ രീതിയിലായിരുന്നു'; പുസ്തക പ്രകാശനത്തെ പ്രതിരോധിച്ച് രവി ശാസ്ത്രി

By Web TeamFirst Published Sep 12, 2021, 3:26 PM IST
Highlights

ലണ്ടനില്‍ തന്റെ പുസ്തക പ്രകാശന ചടങ്ങിന് ശേഷമാണ് ശാസ്ത്രി കൊവിഡ് പോസിറ്റീവാകുന്നത്. ചടങ്ങില്‍ പങ്കെടുത്ത ആര്‍ ശ്രീധര്‍, ഭരത് അരുണ്‍ എന്നിവര്‍ക്കും കൊവിഡ് വന്നു.

ലണ്ടന്‍: ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെ നാല് കോച്ചിംഗ് സ്റ്റാഫിന് കൊവിഡ് പിടിപ്പെട്ടതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ട്- ഇന്ത്യ മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കുന്നത്. ലണ്ടനില്‍ തന്റെ പുസ്തക പ്രകാശന ചടങ്ങിന് ശേഷമാണ് ശാസ്ത്രി കൊവിഡ് പോസിറ്റീവാകുന്നത്. ചടങ്ങില്‍ പങ്കെടുത്ത ആര്‍ ശ്രീധര്‍, ഭരത് അരുണ്‍ എന്നിവര്‍ക്കും കൊവിഡ് വന്നു.

എന്നാലിപ്പോള്‍ പുസ്തക പ്രകാശനചടങ്ങിനെ പ്രതിരോധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രി. ഇക്കാര്യത്തില്‍ ആദ്യമായിട്ടാണ് അദ്ദേഹം തുറന്നുസംസാരിക്കുന്നത്. ആദ്യ ടെസ്റ്റ് മുതല്‍ എന്തും സംഭവിക്കാമൈന്ന സാഹചര്യമായിരുന്നുവെന്നാണ് ശാസ്ത്രി പറയുന്നത്. ''കൊവിഡ് സമയമായിരുന്നുവെന്നുള്ള ശരിയാണ്. എന്നാല്‍ വിസ്മയിപ്പിക്കുന്നതായിരുന്നു ഇംഗ്ലണ്ട് പര്യടനം. ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് പുറത്തെടുക്കാന്‍ ഇന്ത്യക്കായി.

ഇംഗ്ലണ്ടില്‍ പ്രത്യേകിച്ച നിയന്ത്രണങ്ങളൊന്നുതന്നെ കണ്ടില്ല. എവിടെയും എപ്പോഴും പോവാമായിരുന്നു. രാജ്യം മുഴുവന്‍ തുറന്നുകിടക്കുകയായിരുന്നു. പരപമ്പരയിലെ ആദ്യ ടെസ്റ്റ് മുതല്‍ എന്തും സംഭവിക്കാമെന്ന സാഹചര്യം നിലനിന്നിരുന്നു. അതുകൊണ്ടുതന്നെയാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.'' ശാസ്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിലെ മുഴുവന്‍ പേരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 100ല്‍ അധികം പേരാണ് സാക്ഷിയായത്. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യത്തില്‍ അതൃപ്തി അറിയിക്കുകയുണ്ടായി. പിന്നാലെ മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കുകയായിരുന്നു.

എന്നാല്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മാസം 22ന് ഇംഗ്ലണ്ടില്‍ പോകാനിരിക്കുകയാണ്. ടെസ്റ്റ് പിന്നീട് നടത്താമെന്നതടക്കമുള്ള കാര്യങ്ങള്‍ ഗാംഗുലി ഇസിബിയുമായി ചര്‍ച്ച ചെയ്യും.

click me!