ഇതിനൊരു വഴി പറഞ്ഞു തരൂ; ഇലോണ്‍ മസ്കിനോട് സഹായം തേടി അശ്വിന്‍

Published : Mar 15, 2023, 01:53 PM IST
ഇതിനൊരു വഴി പറഞ്ഞു തരൂ; ഇലോണ്‍ മസ്കിനോട് സഹായം തേടി അശ്വിന്‍

Synopsis

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലു ടെസ്റ്റില്‍ നിന്ന്  25 വിക്കറ്റ് വീഴ്ത്തിയാണ് അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയത്. 22 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജക്കൊപ്പം പരമ്പരയുടെ താരമായും അശ്വിന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തി രവീന്ദ്ര ജഡേജക്കൊപ്പം പരമ്പരയുടെ താരമായതിന് പിന്നാലെ ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്കിനോട് സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. തന്‍റെ ട്വിറ്റര്‍ പ്രൊഫൈല്‍ എങ്ങനെ സുരക്ഷിതമാക്കാമെന്ന കാര്യത്തിലാണ് അശ്വിന്‍ മസ്കിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

മാര്‍ച്ച് 19ന് മുമ്പ് എന്‍റെ ട്വിറ്റര്‍ അക്കൗണ്ട് എങ്ങനെയാണ് സുരക്ഷിതമാക്കാന്‍ കഴിയുക. കാരണം, എനിക്ക് ട്വിറ്ററില്‍ തുടര്‍ച്ചയായി പോപ് അപ് സന്ദേശങ്ങള്‍ വരുന്നു. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വ്യക്തതയില്ലാത്ത എന്തൊക്കെയോ ആണ് വരുന്നത്. ഇലോണ്‍ മസ്ക് നീങ്ങള്‍ വേണ്ടത് ചെയ്യുമല്ലോ, എനിക്ക് ശരിയായ വഴി കാണിച്ചു തന്നാലും എന്നാണ് അശ്വിന്‍ ഇലോണ്‍ മസ്കിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ട്വിറ്റര്‍ ബ്ലൂ ഇന്ത്യയില്‍ അവതരിപ്പിച്ചശേഷം നിരവധി മാറ്റങ്ങളാണ് ട്വിറ്ററില്‍ വരുത്തിയിരിക്കുന്നത്. ട്വിറ്റര്‍ ബ്ലൂ എടുത്ത ഉപയോക്താവിന് മാത്രമാണ് ഇപ്പോള്‍ ടു സ്റ്റെപ്പ് ഓതന്‍റിക്കേഷന്‍ സന്ദേശം വരുന്നത്. ഇതുപോലുള്ള നിരവധി മാറ്റങ്ങള്‍ വന്നതോടെ ഉപയോക്താവിന്‍റെ സുരക്ഷയെക്കുറിച്ച് പലരും ആശങ്ക പങ്കുവെച്ചിരുന്നു.

'അക്കാര്യം ടീം മാനേജ്‌മെന്റിനോട് തന്നെ ചോദിക്കണം'; യുവതാരത്തെ കുറിച്ചുള്ള ചോദ്യത്തിന് മുരളി വിജയുടെ മറുപടി

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലു ടെസ്റ്റില്‍ നിന്ന്  25 വിക്കറ്റ് വീഴ്ത്തിയാണ് അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയത്. 22 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജക്കൊപ്പം പരമ്പരയുടെ താരമായും അശ്വിന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അഹമ്മദബാദില്‍ നടന്ന അവസാന ടെസ്റ്റില്‍ ബാറ്റിംഗ് പിച്ചില്‍ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ തിളങ്ങിയിരുന്നു. സമനിലയായ മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ അശ്വിന്‍ ഒരു വിക്കറ്റെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വാംഖഡെയിൽ റൂഥർഫോർഡ് ഷോ, വെസ്റ്റ് ഇൻഡീസിന് മുന്നില്‍ അടിതെറ്റി വീണ് ഇംഗ്ലണ്ട്, 30 റണ്‍സിന്‍റെ ആധികാരിക ജയം
ബുമ്രയുടെ തീപാറും യോർക്കറില്‍ അടിതെറ്റി വീണ് ഇഷാൻ കിഷൻ, പാക് പോരിന് മുമ്പ് ഇന്ത്യക്ക് വീണ്ടും ആശങ്ക