രോഹിത് നയിക്കും, ഇന്ത്യയുടെ നാല് താരങ്ങള്‍ മാത്രം! ഓസ്‌ട്രേലിയ- ഇന്ത്യ സംയുക്ത ടീമിനെ തിരഞ്ഞെടുത്ത് പോണ്ടിംഗ്

Published : May 28, 2023, 06:29 PM IST
രോഹിത് നയിക്കും, ഇന്ത്യയുടെ നാല് താരങ്ങള്‍ മാത്രം! ഓസ്‌ട്രേലിയ- ഇന്ത്യ സംയുക്ത ടീമിനെ തിരഞ്ഞെടുത്ത് പോണ്ടിംഗ്

Synopsis

രോഹിത്തിനൊപ്പം  ഉസ്മാന്‍ ഖവാജ ഓപ്പണറായെത്തും. കെ എല്‍ രാഹുലിനേയും ശുഭ്മാന്‍ ഗില്ലിനേയും ഒഴിവാക്കി. മൂന്നാമന്‍ മര്‍നസ് ലബുഷെയ്‌നാണ്. അതേസമയം, ചേതേശ്വര്‍ പൂജാരയെ ടീമിലേക്ക് പരിഗണിച്ചില്ല.

ഓവല്‍: ഇന്ത്യ, ഓസ്‌ട്രേലിയ താരങ്ങള്‍ ഉള്‍പ്പെടുന്ന സംയുക്ത ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയയുടെ ഇതിഹാസ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വരാനിരിക്കെയാണ് പോണ്ടിംഗ് തന്റെ ടീമിനെ തിരഞ്ഞെടുത്തത്. പോണ്ടിംഗിന്റെ പതിനൊന്നംഗ ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങളാണ് ഉള്‍പ്പെട്ടത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോലി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണുള്ളത്. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ഒഴിവാക്കിയത് ശ്രദ്ധേമായി. പകരം നതാന്‍ ലിയോണാണ് ടീമിലെത്തിയത്.

രോഹിത്തിനൊപ്പം  ഉസ്മാന്‍ ഖവാജ ഓപ്പണറായെത്തും. കെ എല്‍ രാഹുലിനേയും ശുഭ്മാന്‍ ഗില്ലിനേയും ഒഴിവാക്കി. മൂന്നാമന്‍ മര്‍നസ് ലബുഷെയ്‌നാണ്. അതേസമയം, ചേതേശ്വര്‍ പൂജാരയെ ടീമിലേക്ക് പരിഗണിച്ചില്ല. നാലാമതായ കോലി ക്രീസിലെത്തും. പിന്നാലെ സ്റ്റീവ് സ്മിത്തും. ജഡേജയാണ് ടീമിലെ സ്പിന്‍ ഓള്‍റൗണ്ടര്‍. അലക്‌സ് ക്യാരി വിക്കറ്റ് കീപ്പറാവും. റിഷഭ് പന്തിനെ പരിഗണിച്ചില്ല. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും, മിച്ചല്‍ സ്റ്റാര്‍ക്കും ഷമിക്കൊപ്പം പേസര്‍മാരായെത്തി. ലിയോണ്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായും കളിക്കും. ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരേയും ടീമിലേക്ക് പരിഗണിച്ചില്ല.

റിക്കി പോണ്ടിംഗിന്റെ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, വിരാട് കോലി, സ്റ്റീവ് സ്മിത്ത്, രവീന്ദ്ര ജഡേജ, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, മുഹമ്മദ് ഷമി.

പറയാതെ വയ്യ, താങ്കളുടെ കഴിവ് എന്നെ ആകര്‍ഷിക്കുന്നു! ഗില്ലിനെ കുറിച്ചുള്ള കാഴ്ച്ചപ്പാട് വ്യക്തമാക്കി സച്ചിന്‍

ജൂണ്‍ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങുക. ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാകും ഫൈനലില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. ഇവരിലൊരാള്‍ക്ക് പരിക്കല്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമെ പകരം ഓപ്പണറായി ജയ്സ്വാളിനെ പരിഗണിക്കൂ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ആദ്യ സംഘം ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഐപിഎല്‍ ഫൈനല്‍ കളിക്കുന്ന ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ 30ന് ഇംഗ്ലണ്ടിലേക്ക് തിരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന് മൂന്ന് വിക്കറ്റ്; അമേരിക്കയേയും തീര്‍ത്ത് പാകിസ്ഥാന്‍, ജയം 32 റണ്‍സിന്
സഞ്ജുവിന് കഴിയാത്തത് ഷറഫു അടിച്ചെടുത്തു; കണ്ണൂര്‍, പഴയങ്ങാടിക്കാരന്‍ ഇനി യുഎഇ ക്രിക്കറ്റിന്റെ ഭാവിതാരം