അവന്‍റേത് നല്ല സമീപനമല്ലായിരുന്നു; കഴിഞ്ഞ സീസണില്‍ പൃഥ്വി ഷായുടെ മോശം ഫോമിനെ കുറിച്ച് പോണ്ടിംഗ്

By Web TeamFirst Published Apr 5, 2021, 8:10 PM IST
Highlights

കഴിഞ്ഞ രണ്ട് സീസണിലും പോണ്ടിംഗിന്റെ കീഴിലായിരുന്നു പൃഥ്വി. കഴിഞ്ഞ സീസണില്‍ പൃഥ്വി മികച്ച ഫോമിലേക്ക് ഉയരാതെ പോയതിന്റെ കാരണം വ്യക്തമാക്കുകയാണ് പോണ്ടിംഗ്. 

മുംബൈ: കഴിഞ്ഞ ഐപിഎല്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് കഴിഞ്ഞിരുന്നില്ല. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗാണ് ഡല്‍ഹിയുടെ കോച്ച്. കഴിഞ്ഞ രണ്ട് സീസണിലും പോണ്ടിംഗിന്റെ കീഴിലായിരുന്നു പൃഥ്വി. കഴിഞ്ഞ സീസണില്‍ പൃഥ്വി മികച്ച ഫോമിലേക്ക് ഉയരാതെ പോയതിന്റെ കാരണം വ്യക്തമാക്കുകയാണ് പോണ്ടിംഗ്. 

ചില സമയങ്ങളില്‍ പൃഥ്വി നെറ്റ്‌സില്‍ പരിശീലനം നടത്താന്‍ വിസമ്മതിച്ചിരുന്നുവെന്ന് പോണ്ടിംഗ് വ്യക്തമാക്കി. ''ഒരു മനസിലാക്കാന്‍ കഴിയാത്ത തത്വമായിരുന്നു അവന്റേത്. ഒന്നോ രണ്ടോ മത്സരങ്ങളില്‍ പരാജയപ്പെട്ടാല്‍ അവന്‍ നെറ്റ്‌സില്‍ പരിശീലനം ചെയ്യാന്‍ തയ്യാറായിരിന്നില്ല. എന്നാല്‍ റണ്‍സ് കണ്ടെത്തുമ്പോഴെല്ലാം കൂടതല്‍ സമയം ബാറ്റ് ചെയ്യുകയും ചെയ്യും. 

നാലോ അഞ്ചോ തവണ അവന്‍ 10ല്‍ താഴെയുള്ള സ്‌കോറില്‍ പുറത്തായിരുന്നു. ഞാനപ്പോള്‍ അവനോട് പറയും നെറ്റ്‌സില്‍ പരിശീലനം നടത്താന്‍. അവന്‍ എന്നോട് ഞാനിന്ന് ബാറ്റ് ചെയ്യില്ലെന്ന് പറയും. അതുമായി പൊരുത്തപ്പെട്ട് പോവാന്‍ ബുദ്ധിമുട്ടായിരുന്നു. ആ ശീലം പൃഥ്വി മാറ്റിയിട്ടുണ്ടെകുമെന്നാണ് ഞാന്‍ കരുതുന്നത്. അയാള്‍ക്കുള്ളിലെ മികച്ചത് പുറത്തെടുക്കാന്‍ സാധിച്ചാല്‍ അടുത്ത സൂപ്പര്‍ സ്റ്റാറാവും പൃഥ്വി.'' 

മാര്‍ച്ച് 29നാണ് പോണ്ടിംഗ് ഡല്‍ഹി കാപിറ്റല്‍സിനൊപ്പം ഒത്തുച്ചേര്‍ന്നത്.  പിന്നാലെ ക്വാറന്റൈനും പൂര്‍ത്തിയാക്കി. ഏപ്രില്‍ ഒമ്പതിനാണ് ഐപിഎല്‍ ആരംഭിക്കുന്നത്.

click me!