റിഷഭ് പന്ത് തിരിച്ചെത്തി, ക്യാപ്റ്റനായി; ഇന്ത്യ എ ടീമിനെതിരെ മികച്ച തുടക്കവുമായി ദക്ഷിണാഫ്രിക്ക എ

Published : Oct 30, 2025, 12:43 PM IST
Rishabh Pant Returns

Synopsis

പരിക്കിന് ശേഷം റിഷഭ് പന്ത് ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തി. ബംഗളൂരുവിൽ നടക്കുന്ന ചതുർദിന ടെസ്റ്റിൽ, ഒരു വിക്കറ്റ് നേരത്തെ നഷ്ടമായെങ്കിലും ദക്ഷിണാഫ്രിക്ക എ മികച്ച തുടക്കം കുറിച്ചു.

ബംഗളൂരു: ഇന്ത്യ എയ്‌ക്കെതിരെ ചതുര്‍ദിന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എയ്ക്ക് മികച്ച തുടക്കം. ബംഗളൂരു, ബിസിസിഐ സെന്റര്‍ ഫോര്‍ എക്‌സെലന്‍സ് ഗ്രൗണ്ടില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 128 റണ്‍സെടുത്തിട്ടുണ്ട്. ജോര്‍ദാന്‍ ഹെന്‍മന്‍ (53), സുബൈര്‍ ഹംസ (65) എന്നിവരാണ് ക്രീസില്‍. ലെസേഗോ സെനോക്വാനെ (0) പുറത്തായി. അന്‍ഷുല്‍ കാംബോജിനായിരുന്നു വിക്കറ്റ്. റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ പന്ത് രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്.

ക്യാപ്റ്റന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. നാലാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ സെനോക്വാനെയെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചു. അന്‍ഷൂലിന്റെ പന്തില്‍ ആയുഷ് മാത്രെയ്ക്ക് ക്യാച്ച്. എന്നാല്‍ ആ തുടക്കം മുതലാക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. തുടര്‍ന്ന് ഹെര്‍മന്‍ - ഹംസ സഖ്യം ഇതുവരെ 122 റണ്‍സ് കൂട്ടിചേര്‍ത്തു. മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സായ് സുദര്‍ശന്‍, രജത് പടിധാര്‍ എന്നിവരും ക്രീസിലുണ്ട്. എന്‍ ജഗദീഷന്‍, ഹര്‍ഷ് ദുെബ, യായ് ദുബെ, സരണ്‍ഷ് ജെയ്ന്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സായ് സുദര്‍ശന്‍, ആയുഷ് മാത്രെ, ദേവദത്ത് പടിക്കല്‍, രജത് പടിധാര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, തനുഷ് കൊട്ടിയാന്‍, അന്‍ഷുല്‍ കാംബോജ്, മാനവ് സുതര്‍, ഗൂര്‍ണൂര്‍ ബ്രാര്‍, ഖലീല്‍ അഹമ്മദ്.

ദക്ഷിണാഫ്രിക്ക: ജോര്‍ദാന്‍ ഹെര്‍മന്‍, ലെസെഗോ സെനോക്വാനെ, മാര്‍ക്വെസ് അക്കര്‍മാന്‍ (ക്യാപ്റ്റന്‍), സുബൈര്‍ ഹംസ, റൂബിന്‍ ഹെര്‍മന്‍, റിവാള്‍ഡോ മൂന്‍സാമി (വിക്കറ്റ് കീപ്പര്‍), ടിയാന്‍ വാന്‍ വുറന്‍, പ്രണേളാന്‍ സുബ്രായേന്‍, ഷെപോ മോറെകി, ലൂത്തോ സിപംല, ഒകുഹ്ലെ സെലെ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്