ആദ്യം ബാറ്റ് ചെയ്ത കേരളം ഗോവിന്ദ് വത്സാലിന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് മികച്ച സ്കോറിലെത്തിയത്

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കേരളം നോക്കൗട്ട് റൗണ്ടില്‍. തമിഴ്‌നാടിനെതിരായ ഗ്രൂപ്പ് മത്സരം മഴമൂലം ഫലമില്ലാതായതോടെ കേരളം 20 പോയിന്‍റുമായി നോക്കോട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ എട്ട് വിക്കറ്റിന് 287 റണ്‍സെടുത്തപ്പോള്‍ തമിഴ്‌നാടിന്‍റെ മറുപടി ബാറ്റിംഗ് 43-1 എന്ന നിലയില്‍ നില്‍ക്കേ മഴയെത്തുകയായിരുന്നു. പിന്നീട് 47 ഓവറും 276 റണ്‍സുമായി വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചെങ്കിലും മത്സരം പുനരാരംഭിക്കാനായില്ല. 

ആദ്യം ബാറ്റ് ചെയ്ത കേരളം ഗോവിന്ദ് വത്സാലിന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് മികച്ച സ്കോറിലെത്തിയത്. വത്സാല്‍ 126 പന്തില്‍ ആറ് ഫോറുകളോടെ 95 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ രാഹുല്‍ പി 16നും രോഹന്‍ എസ് കുന്നുമ്മല്‍ 39നും പുറത്തായി. നായകന്‍ സച്ചിന്‍ ബേബിക്ക് നാല് റണ്‍സെടുക്കാനേയായുള്ളൂ. 51 പന്തില്‍ 45 റണ്‍സെടുത്ത വിഷ്‌ണു വിനോദും 35 പന്തില്‍ 41 നേടിയ അബ്ദുള്‍ ബാസിത്തുമാണ് തിളങ്ങിയ മറ്റ് താരങ്ങള്‍. സിജോമോന്‍ ജോസഫ്(4), അഖില്‍ സ്കറിയ(1), വൈശാഖ് ചന്ദ്രന്‍(12), ബേസില്‍ എന്‍ പി(15*) എന്നിങ്ങനെയാണ് മറ്റുള്ളവര്‍ നേടിയത്. 

മറുപടി ബാറ്റിംഗില്‍ തമിഴ്‌നാട് 7 ഓവറില്‍ ഒരു വിക്കറ്റിന് 43 റണ്‍സെടുത്ത് നില്‍ക്കേ മഴയെത്തി. അഞ്ച് റണ്‍സെടുത്ത സായ് സുന്ദരേശിനെ വൈശാഖ് ചന്ദ്രന്‍ പുറത്താക്കി. കഴിഞ്ഞ മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയ എന്‍ ജഗദീശന്‍ 21 പന്തില്‍ 23 ഉം, ബി അപരാജിത് 9 പന്തില്‍ 9 ഉം റണ്‍സുമായി പുറത്താവാതെ നിന്നു. മത്സരം 47 ഓവറായി ചുരുക്കിയെങ്കിലും കളി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെ മത്സരത്തിന് ഫലമില്ലാതാവുകയായിരുന്നു. 

സിഎസ്‌കെയ്ക്ക് അമളി പറ്റി! ഒഴിവാക്കിയ ശേഷം സെഞ്ചുറിമേളം, ഡബിള്‍; ജഗദീശന്‍ ലേലത്തില്‍ കോടിക്കിലുക്കമാകും