ടി20യില്‍ നാഴികക്കല്ല് പിന്നിട്ട് രോഹിത് ശര്‍മ്മ; നേട്ടത്തിലെത്തുന്ന രണ്ടാം ഇന്ത്യക്കാരന്‍

By Web TeamFirst Published Mar 19, 2021, 2:00 PM IST
Highlights

വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‍ലാണ് 13,270 റൺസുമായി ട്വന്റി 20യിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍. 

അഹമ്മദാബാദ്: ട്വന്റി 20 ക്രിക്കറ്റിൽ 9000 റൺസ് ക്ലബിൽ അംഗമായി രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20ക്കിടയിലാണ് രോഹിത് 9000 റൺസ് പൂര്‍ത്തിയാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. വിരാട് കോലിയാണ് 9000 റൺസ് ക്ലബിലെത്തിയ ആദ്യ ഇന്ത്യൻ താരം. വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‍ലാണ് 13,270 റൺസുമായി ട്വന്റി 20യിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍. 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: ഇന്ത്യന്‍ ടീമില്‍ മൂന്ന് പുതുമുഖങ്ങള്‍, സ്റ്റാര്‍ പേസറില്ല

ഹിറ്റ്‌മാന് 342 മത്സരങ്ങളില്‍ 133.36 സ്‌ട്രൈക്ക് റേറ്റില്‍ 9001 റണ്‍സാണ് പേരിലുള്ളത്. ആറ് സെഞ്ചുറികളും 63 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെയാണിത്. രോഹിത്തിന്‍റെ റണ്‍വേട്ടയില്‍ പകുതിയിലധികം റണ്‍സും ഐപിഎല്ലില്‍ നിന്നാണ്. ഐപിഎല്ലില്‍ 200 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും 39 ഫിഫ്റ്റികളും സഹിതം 5230 റണ്‍സ് നേടി. അന്താരാഷ്‌ട്ര ടി20യില്‍ നാല് സെഞ്ചുറിയും 21 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ 2800 റണ്‍സുമാണ് ഹിറ്റ്‌മാന്‍റെ സമ്പാദ്യം.   

ഇന്ത്യയെ ട്രോളിയ മൈക്കൽ വോണിന് വായടപ്പിക്കുന്ന മറുപടിയുമായി വസീം ജാഫർ

ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20യിൽ ടീം ഇന്ത്യ എട്ട് റൺസിന്‍റെ ജയം സ്വന്തമാക്കി. ഇന്ത്യയുടെ 185 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 177 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ 12 റണ്‍സില്‍ ഹിറ്റ്‌മാന്‍ പുറത്തായി. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്. അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയിലാണിപ്പോള്‍. പരമ്പര ജേതാക്കളെ നാളെ നടക്കുന്ന അവസാന അഞ്ചാം ടി20യില്‍ അറിയാം. 

ജീവന്‍മരണപ്പോരില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ

click me!