സൂര്യകുമാർ മുംബൈയുടെ താരം, ഹർദിക് പാണ്ഡ്യ മുംബൈയുടെ താരം, അവസാനം ക്യാപ്റ്റനായ രോഹിത് മുംബൈയുടെ താരം എന്നിട്ട് മത്സരത്തിന് പേരോ ഇന്ത്യ-ഇം​ഗ്ലണ്ട് എന്നും എന്നായിരുന്നു വോണിന്റെ ട്വീറ്റ്.

മുംബൈ: ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇം​ഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തിയതിന് പിന്നാലെ ഇന്ത്യയെ ട്രോളിയ മുൻ ഇം​ഗ്ലീഷ് നായകൻ മൈക്കൽ വോണ് തകർപ്പൻ മറുപടിയുമായി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. പരമ്പരയിലെ ജീവൻമരണപ്പോരാട്ടത്തിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളായ സൂര്യകുമാർ യാദവിന്റെയും ഹർദ്ദിക് പാണ്ഡ്യയുടെയും അവസാന ഓവറുകളിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമയുടെയും മികവിൽ ഇന്ത്യ ജയിച്ചതിനെക്കുറിച്ചാണ് വോൺ ട്വീറ്റിട്ടത്.

Scroll to load tweet…

സൂര്യകുമാർ മുംബൈയുടെ താരം, ഹർദിക് പാണ്ഡ്യ മുംബൈയുടെ താരം, അവസാനം ക്യാപ്റ്റനായ രോഹിത് മുംബൈയുടെ താരം എന്നിട്ട് മത്സരത്തിന് പേരോ ഇന്ത്യ-ഇം​ഗ്ലണ്ട് എന്നും എന്നായിരുന്നു വോണിന്റെ ട്വീറ്റ്. എന്നാൽ വോണിന്റെ പരിഹാസ ട്വീറ്റുകൾക്ക് എല്ലായ്പ്പോഴും അതേ നാണയത്തിൽ മറുപടി നൽകുന്ന വസീം ജാഫർ ഉടൻ മറുപടിയുമായി എത്തി.

നിങ്ങൾ പറയുന്നത് നിങ്ങള് തോറ്റത് ഇന്ത്യയുടെ ദേശീയ ടീമിനോടല്ല, ഐപിഎല്ലിലെ ഒരു ടീമിനോടാണ് എന്നാണോ, എങ്കിൽ താങ്കൾ ട്രോളുന്നത് ഞങ്ങളെയാണോ അതോ താങ്കളുടെ ദേശീയ ടീമിനെയാണോ എന്നായിരുന്നു വസീം ജാഫറിന്റെ മറുപടി.

Scroll to load tweet…

നേരത്തെ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യ തോറ്റപ്പോൾ ഇന്ത്യൻ ടിമിനേക്കാൾ ഭേദം മുംബൈ ഇന്ത്യൻസ് ടീമാണെന്ന് വോൺ പറഞ്ഞിരുന്നു. ഇതിനും ജാഫർ അപ്പോൾ തന്നെ മറുപയടിയുമായി എത്തി. താങ്കളുടെ ടീമിലെ പോലെ വിദേശതാരങ്ങൾ മുംബൈ ടീമിലുമുണ്ടല്ലോ എന്നായിരുന്നു ജാഫറിന്റെ മറുപടി.

പരമ്പരയിലെ നിർണായക നാലാം മത്സരത്തിൽ എട്ട് റൺസിന് ഇം​ഗ്ല‌ണ്ടിനെ വീഴ്ത്തിയാണ് ഇന്ത്യ അഞ്ച് മത്സര പരമ്പരയിൽ 2-2ന് ഒപ്പമെത്തിയത്. മത്സരത്തിന്റെ അവസാന ഓവറുകളിൽ പരിക്ക് മൂലം ക്യാപ്റ്റൻ വിരാട് കോലി ഫീൽഡ് വിട്ടപ്പോൾ രോഹിത് ശർമയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.