ടെസ്റ്റില്‍ സച്ചിനെയും കോലിയെയും സെവാഗിനെയും പിന്നിലാക്കി റെക്കോര്‍ഡിട്ട് രോഹിത്

Published : Mar 11, 2023, 11:23 AM IST
ടെസ്റ്റില്‍ സച്ചിനെയും കോലിയെയും സെവാഗിനെയും പിന്നിലാക്കി റെക്കോര്‍ഡിട്ട് രോഹിത്

Synopsis

35 റണ്‍സെടുത്ത രോഹിത് രാജ്യാന്തര ക്രിക്കറ്റില്‍ 17000 റണ്‍സ് തികക്കുന്ന ആറാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററായി. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന 28ാംമത്തെ താരമാണ് രോഹിത്.

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോര്‍ നേടാതെ മടങ്ങിയെങ്കിലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് റെക്കോര്‍ഡ്. 58 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒറു സിക്സും പറത്തി 35 റണ്‍സെടുത്ത രോഹിത്തിനെ മാത്യു കുനെമാനിന്‍റെ പന്തില്‍ മാര്‍നസ് ലാബുഷെയ്ന്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

35 റണ്‍സെടുത്ത രോഹിത് രാജ്യാന്തര ക്രിക്കറ്റില്‍ 17000 റണ്‍സ് തികക്കുന്ന ആറാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററായി. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന 28ാംമത്തെ താരമാണ് രോഹിത്. ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(34357), വിരാട് കോലി(25047), രാഹുല്‍ ദ്രാവിഡ്(24208), സൗരവ് ഗാംഗുലി(18575), എം എസ് ധോണി(17266), വീരേന്ദര്‍ സെവാഗ്(17253 ) എന്നിവരാണ് രോഹിതതിന് മുമ്പ് രാജ്യാന്തര ക്രിക്കറ്റില്‍ 17000  റണ്‍സ് തികച്ചിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍.

ആരാധകര്‍ കൂട്ടത്തോടെ പൊതിഞ്ഞു, ഒടുവില്‍ ആരാധകന് ഷാക്കിബ് അല്‍ ഹസന്‍റെ വക തല്ല്-വീഡിയോ

ഇതിന് പുറമ മറ്റൊരു റെക്കോര്‍ഡ് കൂടി ഇന്ത്യന്‍ നായകന്‍ ഇന്ന് സ്വന്തം പേരിലാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ നാട്ടില്‍ അതിവേഗം 2000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡാണ് രോഹിത് ഇന്ന് സ്വന്തമാക്കിത്. ഇന്ത്യയില്‍ കളിച്ച 36 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത് 2000 തികച്ചത്. 33 ഇന്നിംഗ്സുകളില്‍ 2000 റണ്‍സ് തികച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഈ നേട്ടത്തില്‍ രോഹിത്തിന്‍റെ മുന്‍ഗാമി. രോഹിത്തിന്‍റെ സഹതാരം ചേതേശ്വര്‍ പൂജാരയും ഇന്ത്യയില്‍ 36 ഇന്നിംഗ്സുകളില്‍ നിന്ന് 2000 റണ്‍സ് തികച്ചിട്ടുണ്ട്.

എന്നാല്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(38 ഇന്നിംഗ്സ്), വീരേന്ദര്‍ സെവാഗ്(39), വിരാട് കോലി(39), രാഹുല്‍ ദ്രാവിഡ്(41) എന്നിവരെല്ലാം നാട്ടിലെ പ്രകടനത്തില്‍ രോഹിത്തിനെക്കാള്‍ പിന്നിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇന്ത്യൻ താരങ്ങൾ പലരും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നു', ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ
ഇന്ത്യൻ ക്രിക്കറ്റ് ടീമും ഗംഭീറിന്റെ വല്ലാത്ത പരീക്ഷണങ്ങളും; എന്ന് അവസാനിക്കും?