പ്രമോഷണല്‍ പരിപാടിക്കായി കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പരിപാടി പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങിയ ഷാക്കിബിന് അടുത്തെത്താനായി ആരാധകര്‍ കൂട്ടത്തോടെ എത്തിയതോടെ സുരക്ഷാ സംവിധാനങ്ങളെല്ലാം പാളി.

ചിറ്റഗോറം: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം നടന്ന പ്രമോഷണല്‍ പരിപാടിക്കിടെ ആരാധകര്‍ കൂട്ടത്തോടെ പൊതിഞ്ഞതോടെ ആരാധകനെ തൊപ്പികൊണ്ട് തല്ലി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം പൂര്‍ത്തിയായതിന് പിന്നാലെ നടന്ന പ്രമോഷണല്‍ പരിപാടിയിലായിരുന്നു ആരാധകന് ഷാക്കിബിന്‍റെ വക തല്ല് കിട്ടിയത്.

പ്രമോഷണല്‍ പരിപാടിക്കായി കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പരിപാടി പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങിയ ഷാക്കിബിന് അടുത്തെത്താനായി ആരാധകര്‍ കൂട്ടത്തോടെ എത്തിയതോടെ സുരക്ഷാ സംവിധാനങ്ങളെല്ലാം പാളി. ആരാധകക്കൂട്ടത്തിന് നടുവില്‍ പെട്ട ഷാക്കിബിന് കാറിന് സമീപത്തേക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലായി. ഒടുവില്‍ പരിപാടി പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങിയ ഷാക്കിബിന്‍റെ അടുത്തെത്തിയ ഒരു ആരാധകന്‍ തൊപ്പി തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് തൊപ്പി കൊണ്ട് ആരാധകനെ തല്ലിയത്.

Scroll to load tweet…

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്സാദേശ് ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെുത്തപ്പോള്‍ ബംഗ്ലാദേശ് 18 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തി. മത്സരത്തില്‍ 24 പന്തില്‍ 34 റണ്‍സെടുത്ത് ഷാക്കിബ് പുറത്താകാതെ നിന്നു. നേരത്തെ ബൗളിംഗില്‍ നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി ഷാക്കിബ് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

ടി20 പരമ്പരക്ക് മുന്നോടിയായി നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഷാക്കിബ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചിരുന്നു. ബാറ്റിംഗില്‍ അര്‍ധസെഞ്ചുറിയും ബൗളിംഗില്‍ നാലു വിക്കറ്റും വീഴ്ത്തിയാണ് ഷാക്കിബ് ബംഗ്ലാദശിന് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ജയം സമ്മാനിച്ചത്.

Scroll to load tweet…