രോഹിത് ശര്‍മയ്ക്ക് ടി20 റെക്കോര്‍ഡ്, കോലിയും ധോണിയും പിറകില്‍; പിന്നാലെ മടക്കം, ആശങ്കയായി പരിക്ക്

Published : Aug 03, 2022, 07:39 AM ISTUpdated : Aug 03, 2022, 07:40 AM IST
രോഹിത് ശര്‍മയ്ക്ക് ടി20 റെക്കോര്‍ഡ്, കോലിയും ധോണിയും പിറകില്‍; പിന്നാലെ മടക്കം, ആശങ്കയായി പരിക്ക്

Synopsis

റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് രോഹിത് മടങ്ങിയത്. ടി20 ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റോക്കോര്‍ഡാണ് രോഹിത്തിന്റെ പേരിലായത്. 60 സിക്‌സുകളാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്.

സെന്റ് കിറ്റ്‌സ്: ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തലവേദനയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) പരിക്ക്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ ബാറ്റ് ചെയ്യുന്നതിനിടെ പുറം വേദനയെ തുടര്‍ന്ന് രോഹിത് റിട്ടേയര്‍ഡ് ഹര്‍ട്ടായിരുന്നു. അഞ്ച് പന്തില്‍ 11 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് രോഹിത് പിന്മാറായിയത്. ഒരു ഫോറും ഒരു സിക്‌സും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിരുന്നു. എന്നാല്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും അടുത്ത മത്സരത്തില്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മത്സരശേഷം രോഹിത് പറഞ്ഞു. അടുത്ത മത്സരത്തിന് മുമ്പ് വിശ്രമിക്കാന്‍ ധാരാളം സമയമുണ്ടെന്നും രോഹിത് പറഞ്ഞു.

അതേസമയം ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് രോഹിത് മടങ്ങിയത്. ടി20 ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റോക്കോര്‍ഡാണ് രോഹിത്തിന്റെ പേരിലായത്. 60 സിക്‌സുകളാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. മുന്‍ ക്യാപ്റ്റന്മാരായ വിരാട് കോലി (Virat Kohli), എം എസ് ധോണി (MS Dhoni) എന്നിവരെയാണ് കോലി മറികടന്നത്. 59 സിക്‌സുകളാണ് കോലി നേടിയിരുന്നത്. ധോണിയുടെ പോക്കറ്റില്‍ 34 സിക്‌സുകളുണ്ട്. സെന്റ് ക്വിറ്റ്‌സില്‍ ഏറ്റവും മികച്ച റണ്‍ ചേസുമാണ് ഇന്ത്യ നടത്തിയത്. 2017ല്‍ അഫ്ഗാനിസ്ഥാനെതിരെ വിന്‍ഡീസ് 147 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. ഇതാണ് പഴങ്കഥയായത്.

കോലിക്ക് ആവശ്യത്തിന് വിശ്രമമായി, ഇനി എല്ലാ മത്സരത്തിലും കളിപ്പിക്കണമെന്ന് മഞ്ജരേക്കര്‍

മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കെയ്ല്‍ മയേഴ്‌സിന്റെ (73) അര്‍ധ സെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ  ലക്ഷ്യം മറികടന്നു. 44 പന്തില്‍ 76 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്.

രോഹിത് മടങ്ങിയ ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യരുമായി ചേര്‍ന്ന് സൂര്യകുമാര്‍ വിജയസഖ്യം ഉണ്ടാക്കി. ഇന്ത്യയെ നൂറുകടത്തിയ ഈ സഖ്യം പിരിഞ്ഞത് 105 റണ്‍സിലായിരുന്നു. 27 പന്തില്‍ 24 റണ്‍സുമായി സൂര്യകുമാറിന് മികച്ച പിന്തുണ നല്‍കാനായിരുന്നു ശ്രേയസിന്റെ നിയോഗം. പിന്നാലെ സൂര്യകുമാര്‍ മടങ്ങുമ്പോഴേക്കും ഇന്ത്യ വിജയത്തിനടുത്തെത്തിയിരുന്നു. 26 പന്തില്‍ 33 റണ്‍സുമായി പന്ത് പുറത്താവാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. ഹാര്‍ദിക് പാണ്ഡ്യയാണ് (4) പുറത്തായ മറ്റൊരു താരം. ദീപക് ഹൂഡ (10) പുറത്താവാതെ നിന്നു.

'കാര്‍ത്തിക് ഓപ്പണറും രോഹിത് ഫിനിഷറുമാവട്ടെ'; ഓപ്പണിംഗ് പരീക്ഷണങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് മുന്‍ താരം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ജോഫ്ര ആർച്ചറെ അടിച്ചുപറത്തി അമ്പരപ്പിച്ച് വൈഭവ് സൂര്യവംശി; ഗുജറാത്ത് ടൈറ്റൻസിന് മുന്നറിയിപ്പുമായി രാജസ്ഥാൻ താരം
'വെറും രണ്ട് ഇന്നിംഗ്‌സ് കൊണ്ട് സഞ്ജുവിനെ അളക്കരുത്'; വിമർശകർക്ക് ചുട്ടമറുപടിയുമായി സിഎസ്‌കെ പരിശീലകൻ