എനിക്ക് തോന്നുന്നത് കോലിയെ ഇനി എല്ലാ മത്സരത്തിലും ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് കളിപ്പിക്കണം എന്നാണ്. കാരണം, കോലിക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചു കഴിഞ്ഞു.
മുംബൈ: ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് ആവശ്യത്തിന് വിശ്രമമായെന്നും ഇനി പരമാവധി മത്സരത്തില്‍ കളിപ്പിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് തയാറാവണമെന്നും മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായി സഞ്ജ് മഞ്ജരേക്കര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കൻക്കുകള്‍ നോക്കിയാല്‍ കോലി അധിക രാജ്യാന്തര മത്സരങ്ങളിലൊന്നും കളിച്ചിട്ടില്ലെന്ന് വ്യക്തമാവുമെന്നും സഞ്ജയ് മഞ്ജരേക്കര്‍ സ്പോര്‍ട്സ് 10 ഷോയില്‍ പറഞ്ഞു.
എനിക്ക് തോന്നുന്നത് കോലിയെ ഇനി എല്ലാ മത്സരത്തിലും ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് കളിപ്പിക്കണം എന്നാണ്. കാരണം, കോലിക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചു കഴിഞ്ഞു. ഫോം നഷ്ടമായപ്പോള്‍ കോലിയോട് വിശ്രമം എടുക്കാന്‍ ആളുകള്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അദ്ദേഹം വിശ്രമം എടുക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടുവര്‍ഷമായി കോലി അധികം രാജ്യാന്തര മത്സരങ്ങളിലൊന്നും കളിച്ചിട്ടില്ല. ഇതുകൊണ്ടുതന്നെ ഇനിയുള്ള എല്ലാ മത്സരങ്ങളിലും കോലിയെ കളിപ്പിക്കാനാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ശ്രമിക്കേണ്ടതെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
കോലിക്ക് വിശ്രമം അനുവദിച്ചതിന് പിന്നില്‍ ചിലപ്പോള്‍ മതിയായ കാരണം ഉണ്ടായിരിക്കാം. നമുക്കത് അറിയില്ല. അദ്ദേഹവുമായി സംസാരിച്ചിട്ടായിരിക്കും വിശ്രമം അനുവദിച്ചിട്ടുണ്ടാകുക. പക്ഷെ എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ കോലി ഇപ്പോള്‍ നടക്കുന്ന മത്സരങ്ങളില്‍ കളിക്കണമായിരുന്നു. അത് അദ്ദേഹത്തിനും നല്ലതായിരുന്നു.
ഫോം നഷ്ടമായപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ പരമാവധി മത്സരങ്ങള്‍ കളിച്ചാണ് ഫോം തിരിച്ചുപിടിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് ഫോമും ഫിറ്റ്നെസും പ്രശ്നമായപ്പോള്‍ ഭുവിയുടെ കരിയര്‍ കഴിഞ്ഞുവെന്ന് കരുതിയവരാണ് ഏറെയും. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ഭുവി ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കി കഴിഞ്ഞുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു. കൂടുതല്‍ പന്തെറിയാന്‍ അവസരം ലഭിച്ചതിനാലാണ് തനിക്ക് പഴയ താളം വീണ്ടെടുക്കാന്‍ കഴിഞ്ഞതെന്ന് ഭുവിയും അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇംഗ്ലണ്ട് പര്യടനത്തിനുശേഷം വിശ്രമം എടുത്ത കോലി ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
