ഐപിഎല്‍: ചിന്നസാമിയില്‍ ഹീറോ ആയി ജോസേട്ടൻ, ആര്‍സിബിയെ വീഴ്ത്തി ഗുജറാത്ത്, 8 വിക്കറ്റ് ജയം

Published : Apr 02, 2025, 11:06 PM IST
ഐപിഎല്‍: ചിന്നസാമിയില്‍ ഹീറോ ആയി ജോസേട്ടൻ, ആര്‍സിബിയെ വീഴ്ത്തി ഗുജറാത്ത്, 8 വിക്കറ്റ് ജയം

Synopsis

39 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന ബട്‌ലറാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ് 18 പന്തില്‍ 30 റണ്‍സുമായി ബട്‌ലര്‍ക്ക് വിജയത്തില്‍ കൂട്ടായി.

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചഴ്സ് ബെംഗളൂരുവിന്‍റെ അപരാജിത കുതിപ്പിന് ചിന്നസാമി സ്റ്റേഡിയത്തില്‍ വിരാമമിട്ട് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യ രണ്ട് കളികളും ജയിച്ച് ഒന്നാമൻമാരായ ആര്‍സിബിയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ആദ്യം ബാറ്റ് ചെയ്ത് ആ‍ർസിബി ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ജോസ് ബട്‌ലറുടെയും സായ് സുദര്‍ശന്‍റെയും ബാറ്റിംഗ് മികവില്‍ ഗുജറാത്ത് അനായാസം മറികടന്നു. 

39 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന ബട്‌ലറാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ് 18 പന്തില്‍ 30 റണ്‍സുമായി ബട്‌ലര്‍ക്ക് വിജയത്തില്‍ കൂട്ടായി. സായ് സുദര്‍ശന്‍ 36 പന്തില്‍ 49 റണ്‍സടിച്ച് പുറത്തായപ്പോള്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ 14 റണ്‍സെടുത്ത് മടങ്ങി. ആര്‍സിബിക്കായി ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സ്കോർ ആര്‍സിബി 20 ഓവറില്‍ 169-8, ഗുജറാത്ത് ടൈറ്റന്‍ 17.5 ഓവറില്‍ 170-2.

മൂന്ന് കളികളില്‍ രണ്ടാം തോല്‍വി, ബാറ്റിംഗിലും നിരാശ; റിഷഭ് പന്തിനെ ഉപദേശിച്ച് ടീം ഉടമ സഞ്ജീവ് ഗോയങ്ക

170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഗുജറാത്തിന് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ജോഷ് ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും ആദ്യ മൂന്നോവറില്‍ വരിഞ്ഞുകെട്ടിയെങ്കിലും പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഗുജറാത്ത് ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെസിലെത്തി. അഞ്ചാം ഓവറില്‍ ഭുവനേശ്വര്‍ കുാറാണ് ഗില്ലിനെ(14 പന്തില്‍ 14) മടക്കി ഗുജറാത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. എന്നാല്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ജോസ് ബട്‌ലര്‍ ആദ്യം സായ് സുദര്‍ശന് പിന്തുണ നല്‍കിയാണ് തുടങ്ങിയത്. പന്ത്രണ്ടാം ഓഴവറില്‍ ഗുജറാത്ത് 100 കടന്നതിന് പിന്നാലെ അര്‍ധസെഞ്ചുറിക്ക് അരികെ സുദര്‍ശനെ(49) ഹേസല്‍വുഡ് വീഴ്ത്തിയതോടെ കളിയുടെ കടിഞ്ഞാണേറ്റെടുത്ത ബട്‌ലര്‍ 30 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. പിന്നാലെ തകര്‍ത്തടിച്ച ബട്‌ലര്‍ ഹേസല്‍വുഡിനെ തുടര്‍ച്ചയായി സിക്സിന് പറത്തി ഗുജറാത്തിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. ഹേസല്‍വുഡിന്‍റെ ഓവറില്‍ മൂന്നാം സിക്സ് നേടി. ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ്(18 പന്തില്‍ 30*) ഗുജറാത്തിനെ വിജയവര കടത്തി.

അർജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പിന്നാലെ യശസ്വി ജയ്സ്വാളും മുംബൈ വിടുന്നു; അടുത്ത സീസണില്‍ ഗോവയിലേക്ക്

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി തുടക്കത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും ലിയാം ജിതേഷ് ശര്‍മയുടെയും ലിവിംഗ്സ്റ്റണിന്‍റെയും ടിം ഡേവിഡിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സടിച്ചു. 40 പന്തില്‍ 54 റൺസടിച്ച ലിവിംഗ്സ്റ്റണാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ജിതേഷ് ശര്‍മ 33ഉം ടിം ഡേവിഡ് 18 പന്തില്‍ 32 ഉം റണ്‍സെടുത്തപ്പോള്‍ വിരാട് കോലി ഏഴും ഫില്‍ സാള്‍ട്ട് 14ഉം റണ്‍സെടുത്ത് പുറത്തായി. ഗുജറാത്തിനായി മുഹമ്മസ് സിറാജ് മൂന്നും സായ് കിഷോർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് വന്‍ തിരിച്ചടി! ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു, കിവീസിന് നേട്ടം
'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം