ടി20യില്‍ രാഹുലിന്‍റെ സ്ട്രൈക്ക് റേറ്റ് മോശമെന്ന് പറയുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍താരം

Published : Jun 07, 2022, 06:06 PM IST
ടി20യില്‍ രാഹുലിന്‍റെ സ്ട്രൈക്ക് റേറ്റ് മോശമെന്ന് പറയുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍താരം

Synopsis

സാങ്കേതിക തികവുള്ള ബാറ്ററാണ് രാഹുല്‍. 25 പന്തില്‍ 25 റണ്‍സെടുത്തതിനുശേഷം പുറത്താകുമ്പോള്‍ രാഹുലും മനീഷ് പാണ്ഡെയും തമ്മില്‍ വലി വ്യത്യാസമൊന്നുമില്ലെന്ന് നമുക്ക് തോന്നാം. എന്നാല്‍ തന്‍റേതായ ദിവസം ബൗളർമാരെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കാനും സ്ട്രൈക്ക് റേറ്റ് ഉയര്‍ത്താനും രാഹുലിനാവുമെന്ന് കാണാതിരുന്നുകൂടാ.

മുംബൈ: കഴിഞ്ഞ ഏതാനും സീസണുകളിലായി ഐ‌പി‌എല്ലിലെ മിസ്റ്റര്‍ കണ്‍സിസ്റ്റന്‍റാണ് കെ എല്‍ രാഹുല്‍.  ഐപിഎല്ലിലെ കഴിഞ്ഞ അഞ്ച് സീസണുകളിലും 500-ലധികം റൺസ് നേടിയ രാഹുല്‍ ഈ സീസണിലും 15 ഇന്നിംഗ്‌സുകളിൽ രണ്ട് സെഞ്ചുറികളുള്‍പ്പെടെ 616 റൺസ് നേടി. ബാറ്റിംഗില്‍ സ്ഥിരത പുലര്‍ത്തുമ്പോഴും രാഹുലിന്‍റെ  സ്ട്രൈക്ക് റേറ്റ് എല്ലായ്പ്പോഴും വിമര്‍ശനത്തിന് കാരണമാകാറുമുണ്ട്.

ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ രാഹുല്‍ മെല്ലെ തുടങ്ങിയാലും ഇന്നിംഗ്സിനൊടുവില്‍ വേഗം കൂട്ടി സ്ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ കഴിവുള്ള തന്‍റെ കളിയെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള കളിക്കാരനാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗ്.

രോഹിത് ശര്‍മയെ മറികടക്കാം; തകര്‍പ്പന്‍ നാഴികക്കല്ലിനരികെ ശ്രേയസ് അയ്യര്‍

സാങ്കേതിക തികവുള്ള ബാറ്ററാണ് രാഹുല്‍. 25 പന്തില്‍ 25 റണ്‍സെടുത്തതിനുശേഷം പുറത്താകുമ്പോള്‍ രാഹുലും മനീഷ് പാണ്ഡെയും തമ്മില്‍ വലി വ്യത്യാസമൊന്നുമില്ലെന്ന് നമുക്ക് തോന്നാം. എന്നാല്‍ തന്‍റേതായ ദിവസം ബൗളർമാരെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കാനും സ്ട്രൈക്ക് റേറ്റ് ഉയര്‍ത്താനും രാഹുലിനാവുമെന്ന് കാണാതിരുന്നുകൂടാ. മെല്ലെത്തുടങ്ങുന്ന രാഹുല്‍ 20 ഓവറും കളിക്കുമ്പോള്‍ അത് ടീമിന് മുതല്‍ക്കൂട്ടാവുന്ന പ്രകടനമാകുന്നുവെന്നും തന്‍റെ ഇന്നിംഗ്സിന് എപ്പോള്‍ വേഗം കൂട്ടണമെന്ന് വ്യക്തമായി അറിയാവുന്ന കളിക്കാരനാണ് രാഹുലെന്നും ആര്‍ പി സിംഗ് പറഞ്ഞു.

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20; ആവശ്യക്കാരേറുന്നു, ടിക്കറ്റുകള്‍ കിട്ടാനില്ല

പതുക്കെ തുടങ്ങിയാലും ടി20യില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടാന്‍ കഴിവുള്ള കളിക്കാരനാണ് രാഹുലെന്ന് പാര്‍ഥിവ് പട്ടേലും വ്യക്തമാക്കി. ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ പതുക്കെ ബാറ്റ് ചെയ്താലും 20 ഓവര്‍ കഴിയുമ്പോള്‍ 60 പന്തില്‍ 100 റണ്‍സടിക്കാന്‍ രാഹുലിന് കഴിയും. തന്‍റെ കളിയെക്കുറിച്ചുള്ള രാഹുലിന് വ്യക്തമായ ബോധ്യമുള്ളതിനാലാണിത്. രാഹുല്‍ അസാധാരണ ഷോട്ടുകള്‍ കളിച്ചല്ല ഈ റണ്‍സെല്ലാം നേടുന്നത്. ക്രിക്കറ്റിലെ ശരിയായ ഷോട്ടുകള്‍ മാത്രം കളിച്ചാണ്. അപൂര്‍വമായെ അസാധാരണ ഷോട്ടുകള്‍ക്ക് അദ്ദേഹം മുതിരാളുള്ളുവെന്നും പാര്‍ഥിവ് പറഞ്ഞു.

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനായി പുറത്തെടുത്ത മിന്നും പ്രകടനത്തിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കാനൊരുങ്ങുകയാണ് രാഹുല്‍ ഇപ്പോള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇന്ത്യൻ താരങ്ങൾ പലരും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നു', ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ
ഇന്ത്യൻ ക്രിക്കറ്റ് ടീമും ഗംഭീറിന്റെ വല്ലാത്ത പരീക്ഷണങ്ങളും; എന്ന് അവസാനിക്കും?