സഞ്ജുവിന്‍റെ വെടിക്കെട്ട് ഫിഫ്റ്റി, അഭിഷേകിന്‍റെ ആറാട്ട്, രണ്ടാം ടി20യിലും അഫ്ഗാനെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര

Published : Sep 15, 2026, 10:31 PM IST
Sanju Samson-Abhishek Sharma

Synopsis

160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി അഭിഷേകും സഞ്ജുവും മിന്നുന്ന തുടക്കമാണ് നല്‍കിയത്.

ദില്ലി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്‍റെ വിജയലക്ഷ്യം മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തില്‍ ഇന്ത്യ 14.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. 22 പന്തില്‍ 57 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മ 19 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 38 റണ്‍സുമായും തിലക് വര്‍മ 15 റണ്‍സുമായും പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ 11 റണ്‍സെടുത്ത് പുറത്തായി. അഫ്ഗാനിസ്ഥാന് വേണ്ടി റാഷിദ് ഖാന്‍ 36 റണ്‍സിന് 3 വിക്കറ്റെടുത്തു.

160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി അഭിഷേകും സഞ്ജുവും മിന്നുന്ന തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറിലെ രണ്ട് ബൗണ്ടറി അടിച്ചു തുടങ്ങിയ അഭിഷേകാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ആദ് മൂന്നോവര്‍ കഴിയുമ്പോള്‍ സഞ്ജു 10 പന്തില്‍ 8 റണ്‍സും അഭിഷേക് 14 പന്തില്‍ 25 റണ്‍സുമായിരുന്നു. അസ്മത്തുള്ള ഓമര്‍സായി എറിഞ്ഞ അഞ്ചാം ഓവറിലാണ് സഞ്ജു അടി തുടങ്ങിയത്. ഒമര്‍സായിക്കെതിരെ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ സ‍ഞ്ജു മുഹമ്മദ് നബി എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 3 സിക്സും രണ്ട് ഫോറും പറത്തി 19 പന്തില്‍ 47 റണ്‍സിലെത്തി.

പവര്‍ പ്ലേക്ക് പിന്നാലെ അടുത്ത ഓവറില്‍ തന്നെ റാഷിദ് ഖാനെ സിക്സിന് പറത്തിയ അഭിഷേക് അടുത്ത പന്തില്‍ വീണ്ടും സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ പുറത്തായി. നാലു സിക്സും രണ്ട് ഫോറും പറത്തിയ അഭിഷേക് 19 പന്തില്‍ 39 റണ്‍സെടത്തു. അതേ ഓവറില്‍ റാഷിദിനെ ബൗണ്ടറി കടത്തി ടി20 ലോകകപ്പിനുശേഷമുള്ള ആദ്യ അര്‍ധസെഞ്ചുറി തികച്ച സഞ്ജു അടുത്ത പന്ത് സിക്സിന് തൂക്കി. എന്നാല്‍ അടുത്ത പന്തും സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ സഞ്ജു ബൗണ്ടറിയില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കി മടങ്ങി. 22 പന്തില്‍ 57 റണ്‍സടിച്ച സഞ്ജു നാലു സിക്സും 7 ഫോറും പറത്തി. ഇരുവരും പുറത്തായശേഷം ശ്രേയസിനെയും റാഷിദ് മടക്കിയെങ്കിലും തിലകും കിഷനും ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 37 റണ്‍സെടുത്ത ക്യാപ്റ്റൻ ഇബ്രാഹിം സര്‍ദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. ഡാര്‍വിഷ് റസൂലി 26ഉം, റാഷിദ് ഖാന്‍ 28ഉം മുഹമ്മദ് നബി 20ഉം റണ്‍സെടുത്ത് അഫ്ഗാനിസ്ഥാന്‍ സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 24 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 35 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റെക്കോർഡ് വേട്ട തുടർന്ന് ജസ്പ്രീത് ബുംറ, സ്വന്തം നാട്ടിൽ മൂന്ന് ഫോർമാറ്റിലും 50 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ബൗളര്‍
രണ്ടാം ടി20, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് അഫ്ഗാനിസ്ഥാൻ; ഇന്ത്യക്ക് മുന്നില്‍ ഭേദപ്പെട്ട വിജയലക്ഷ്യം