ആറാമനായി സഞ്ജു ക്രീസില്‍, തകര്‍ത്തടിച്ച വിനൂപ് മടങ്ങി; ബ്ലൂ ടൈഗേഴ്‌സിന് വെടിക്കെട്ട് തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടം

Published : Aug 23, 2025, 03:28 PM IST
Sanju Samson

Synopsis

കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി സഞ്ജു സാംസണ്‍ ആറാമനായി ക്രീസിലെത്തി. 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി സഞ്ജു സാംസണ്‍ ക്രീസിലെത്തിയത് ആറാമനായി. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ പുരോഗമിക്കുന്ന മത്സരത്തിലാണ് ബ്ലൂ ടൈഗേഴ്‌സിന് നാല് വിക്കറ്റ് നഷ്ടമായപ്പോഴാണ് സഞ്ജു എത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബ്ലൂ ടൈഗേഴ്‌സ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ നാലിന് 109 എന്ന നിലയിലാണ്. സഞ്ജു സാംസണ്‍ (0), കെ ജെ രാകേഷ് (6) എന്നിവരാണ് ക്രീസില്‍. വിനൂപ് മനോഹരന്റെ (31 പന്തില്‍ 66) ഇന്നിംഗ്‌സാണ് ബ്ലൂ ടൈഗേഴ്‌സിന് മികച്ച തുടക്കം സമ്മാനിച്ചത്. അക്ഷയ് ചന്ദ്രന്‍ റിപ്പിള്‍സിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

വെടിക്കെട്ട് തുടക്കമാണ് ബ്ലൂ ടൈഗേഴ്‌സിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വിപുല്‍ ശക്തി (11) - വിനൂപ് സഖ്യം 49 റണ്‍സ് ചേര്‍ത്തു. നാലാം ഓവറില്‍ വിപുലിനെ പുറത്താക്കി വിഗ്നേഷ് പുത്തൂരാണ് റിപ്പില്‍സിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ മുഹമ്മദ് ഷാനു ക്രീസിലേക്ക്. അഞ്ച് പന്തില്‍ 15 റണ്‍സ് നേടിയ ഷാനു സ്‌കോര്‍ വേഗത്തില്‍ 80ലെത്താന്‍ സഹായിച്ചു. വിനൂപിനൊപ്പം 31 റണ്‍സാണ് ഷാനു കൂട്ടിചേര്‍ത്തത്. രണ്ട് സിക്‌സുകള്‍ ഷാനുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

അക്ഷയ് ചന്ദ്രന്റെ പന്തില്‍ ജലജ് സക്‌സേനയ്ക്ക് വിക്കറ്റ് നല്‍കിയാണ് ഷാനു മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ സാലി സാംസണ്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് പായിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ ബൗള്‍ഡായി. അക്ഷയാണ് സാലിയെ മടക്കിയത്. തുടര്‍ന്ന് സഞ്ജുവിനെ പ്രതീഷിച്ചെങ്കിലും രാകേഷാണ് ക്രീസിലെത്തിയത്. ഇതിനിടെ വിനൂപ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. അധികം വൈകാതെ താരം മടങ്ങി. ജലജ് സക്സേനയുടെ പന്തില്‍ ആദിത്യ ബൈജുവിന് ക്യാച്ച്. അഞ്ച് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതാണ് വിനൂപിന്‍റെ ഇന്നിംഗ്സ്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ്: വിനൂപ് മനോഹരന്‍, സാലി സാംസണ്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഷാനു, സഞ്ജു സാംസണ്‍, നിഖില്‍ തോട്ടത്ത് (വിക്കറ്റ് കീപ്പര്‍), വിപുല്‍ ശക്തി, മുഹമ്മദ് ആഷിക്, രാകേഷ് കെ.ജെ, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, കെ.എം ആസിഫ്, ജെറിന്‍ പി.എസ്.

ആലപ്പി റിപ്പിള്‍സ്: ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), അഭിഷേക് പി നായര്‍, അനുജ് ജോതിന്‍, അക്ഷയ് ടി കെ, ബാലു ബാബു, ആദിത്യ ബൈജു, ശ്രീഹരി എസ് നായര്‍, നെടുമണ്‍കുഴി ബേസില്‍, വിഘ്‌നേഷ് പുത്തൂര്‍.

 

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍