കെസിഎല്‍ ലേലത്തില്‍ സഞ്ജുവിന് ലഭിച്ച ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും; ബ്ലൂടൈഗേഴ്‌സ് കുടുംബത്തിന് സഞ്ജുവിന്റെ സമ്മാനം

Published : Sep 08, 2025, 07:47 PM IST
Sanju Samson

Synopsis

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ വിജയത്തിന് ശേഷം സഞ്ജു സാംസൺ തന്റെ ലേലത്തുക സഹതാരങ്ങൾക്കും പരിശീലകർക്കും സമ്മാനിച്ചു.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിലെ തന്റെ സഹതാരങ്ങള്‍ക്ക് സഞ്ജു സാംസണിന്റെ സമ്മാനം. ലേലത്തില്‍ ലഭിച്ച 26.8 ലക്ഷം രൂപ പരിശീലക സംഘത്തിനും തന്റെ സഹതാരങ്ങള്‍ക്കും നല്‍കിയിരിക്കുകയാണ് സഞ്ജു. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ കിരീട നേട്ടത്തിന് പിന്നാലെയാണ് സഞ്ജുവിന്റെ പ്രഖ്യാപനം. റെക്കോര്‍ഡ് തുകയായ 26.8 ലക്ഷത്തിനായിരുന്നു സഞ്ജുവിനെ കൊച്ചി ടീം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങള്‍ മാത്രമാണ് സഞ്ജു കളിച്ചത്. അതില്‍ അഞ്ച് ഇന്നിംഗ്‌സുകളില്‍ മാത്രമാണ് ബാറ്റിംഗിനെത്തിയത്.

സഞ്ജു റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ട്. അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 368 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. ടീമിനെ നിര്‍ണായക വിജയങ്ങളിലേക്ക് നയിച്ച ശേഷം അദ്ദേഹം ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ യുഎയിലേക്ക് പോവുകായിരുന്നു. നേരത്തെ ആലപ്പി റിപ്പിള്‍സിനെതിരെ തന്റെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സഞ്ജു ജെറിന്‍ പിഎസിന് നല്‍കിയിരുന്നു സഞ്ജു.

ബ്ലൂ ടൈഗേഴ്‌സിന്റെ കിരീടനേട്ടത്തിന് പിന്നാലെ ക്യാപ്റ്റനും സഹോദരനുമായ സാലി സാംസണെ കുറിച്ചും ടീമിനെ കുറിച്ചും സഞ്ജു സംസാരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പിലൂടെയാണ് സഞ്ജു പ്രതികരിച്ചത്. സഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ... ''അച്ചായാ, നിങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കടുന്നുപ്പോയ വേദനയേറിയ വര്‍ഷങ്ങള്‍ക്ക് ഇപ്പോല്‍ ഫലം ലഭിച്ചിരിക്കുന്നു. സാലി സാംസണ്‍ അവതരിച്ചിരിക്കുന്നു.'' സഞ്ജു കുറിച്ചിട്ടു.

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ കടുവകള്‍ക്ക് ആശംസകളെന്നും സഞ്ജു കുറിച്ചിട്ടു. പ്രധാന പരിശീലകന്‍ റൈഫി വിന്‍സെന്റ് ഗോമസിനേയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും പ്രത്യേകം അഭിനന്ദമറിയിക്കുന്നു. കെസിഎല്‍ ഒരുക്കിയതിന് കേരള ക്രിക്കറ്റ് അസോസിയേഷനേയും സഞ്ജു കുറിപ്പില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്