ഏഷ്യാ കപ്പ് ടീം സെലക്ഷന്‍, ഐപിഎല്‍ ടീം മാറ്റം, എല്ലാ ചോദ്യങ്ങൾക്കും മറുപടിയുമായി സഞ്ജു സാംസണ്‍

Published : Aug 19, 2025, 09:22 AM IST
Sanju Samson-Rahul Dravid

Synopsis

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പ്രതീക്ഷിക്കുന്നതായി സഞ്ജു സാംസൺ. കേരള ക്രിക്കറ്റ് ലീഗ് യുവതാരങ്ങൾക്ക് മികച്ച അവസരമാണെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ടീമില്‍ ഇടം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യക്കായി വീണ്ടും കളിക്കാന്‍ കാത്തിരിക്കുകയാണെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് കേരളത്തിലെ താരങ്ങള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്നും സഞ്ജു പറഞ്ഞു.ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ ഇന്നുച്ചക്ക് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പണര്‍ സ്ഥാനത്ത് സഞ്ജുവിന് പകരം യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ അടക്കമുള്ള താരങ്ങളളെ പരിഗണിക്കണമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് സഞ്ജുവിന്‍റെ പ്രതികരണം.

ബംഗ്ലദേശിനും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരകളില്‍ സെഞ്ചുറികൾ നേടിയെങ്കിലും ഇടയ്ക്കുള്ള മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായത് വലിയ കാര്യമായി എടുക്കുന്നില്ല. റിസ്ക് കൂടുതലുള്ള കളിയാണ് എന്‍റെ ശൈലി. അതിന് അതിന്‍റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നന്നായിട്ട് ചെയ്യുമ്പോ ആളുകള്‍ നന്നായെന്ന് പറയും. മോശമായിട്ട് ചെയ്യുമ്പോ മോശമെന്നും പറയും. അത് ഉള്‍ക്കൊണ്ടാല്‍ പ്രശ്നമില്ല. അതൊക്കെ ഈ കളിയുടെ ഭാഗമാണ്. എനിക്ക് അഹങ്കാരം കൂടിയെന്ന് പറഞ്ഞവരുണ്ട്. ഇന്ത്യൻ ടീമിലെത്താൻ തന്‍റേടം വേണമെന്ന് പറഞ്ഞത് ചിലർ കേൾക്കാൻ വേണ്ടി തന്നെയാണ്.

 

കെസിഎൽ കേരള താരങ്ങൾക്ക് മികച്ച അവസരമാണൊരുക്കുന്നത്. വിഘ്നേഷ് പുത്തൂരിനെപ്പോലുള്ള യുവതാരങ്ങള്‍ ഐപിഎല്‍ കളിച്ചു. അവര്‍ ഇനി ഇന്ത്യൻ ടീമിലെത്തണമെങ്കില്‍ ആളുകളുടെ പിന്തുണ വേണം. എന്നെ പിന്തുണച്ചതുപോലെ മറ്റ് യുവതാരങ്ങളെയും മലയാളികള്‍ പിന്തുണക്കണം. ഐപിഎല്‍ ടീം മാറ്റവുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അതിലൊന്നും പ്രതികരിക്കാനില്ലെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു അടുത്ത സീസണില്‍ ടീം വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് അടക്കമുള്ള താരങ്ങള്‍ സഞ്ജുവിനായി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാങ്കഡെയില്‍ വെടിക്കെട്ടില്ല, അമേരിക്കക്കെതിരെ അടിതെറ്റി അഭിഷേക്, ലോകകപ്പ് അരങ്ങേറ്റത്തില്‍ ഗോള്‍ഡന്‍ ഡക്ക്
ഹെറ്റ്‌മെയറുടെ വെടിക്കെട്ട്, ഷെപ്പേർഡിന് ഹാട്രിക്; സ്കോട്ട്‌ലൻഡിനെ അനായാസം മറികടന്ന് വെസ്റ്റ് ഇൻഡീസ്