നായകനായി അരങ്ങേറാൻ മണിക്കൂറുകൾ ബാക്കി; ഇൻസ്റ്റാഗ്രാം ബയോ മാറ്റി ശ്രേയസ് അയ്യർ; എന്താണ് ആ 'രണ്ടാം ജന്മദിനം'

Published : Jun 25, 2026, 05:58 PM ISTUpdated : Jun 25, 2026, 06:04 PM IST
Shreyas Iyer

Synopsis

ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് തന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ശ്രേയസ് ചേർത്ത പുതിയ വരികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

ബെൽഫാസ്റ്റ്: ഇന്ത്യൻ ടി20 ടീമിന്‍റെ നായകനായി അരങ്ങേറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഇൻസ്റ്റാഗ്രാം ബയോ മാറ്റി ആരാധകരെ കൗതുകത്തിലാഴ്ത്തി ശ്രേയസ് അയ്യർ. ബെൽഫാസ്റ്റിൽ അയർലൻഡിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയോടെയാണ് ശ്രേയസ് ഇന്ത്യയെ ആദ്യമായി നയിക്കാനൊരുങ്ങുന്നത്. സൂര്യകുമാർ യാദവിന് പകരക്കാരനായാണ് കഴിഞ്ഞ മാസം ശ്രേയസിനെ ഇന്ത്യൻ ടി20 ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് തന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ശ്രേയസ് ചേർത്ത പുതിയ വരികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. 'സെക്കൻഡ് ഡേറ്റ് ഓഫ് ബര്‍ത്ത്- 25.12.2025' എന്നാണ് ശ്രേയസ് പുതുതായി ബയോയിൽ കുറിച്ചിരിക്കുന്നത്. ഇതോടെ ഈ തീയതിക്ക് പിന്നിലെ നിഗൂഢത എന്തെന്നറിയാൻ ആരാധകർ നെട്ടോട്ടമോടുകയാണ്. ശ്രേയസ് അയ്യർ ഇതിനെക്കുറിച്ച് കൂടുതലായി ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒരു ആരാധകൻ കണ്ടെത്തിയ ഇതിന്‍റെ പിന്നിലെ വൈകാരികമായ കഥയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്. ശ്രേയസിന്‍റെ കരിയറിലെ ഏറ്റവും നിർണായകമായ ഒരു തിരിച്ചുവരവിന്‍റെ തീയതിയായിരുന്നു അത്.

കരിയറിന് തന്നെ ഭീഷണിയായേക്കാവുന്ന ഗുരുതരമായ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനായി ശ്രേയസ് അയ്യർ വീണ്ടും കൈകളിൽ ബാറ്റ് എടുത്ത ദിവസമായിരുന്നു 2025 ഡിസംബർ 25. അത് കേവലം ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് മാത്രമല്ല, കരിയറിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കൂടിയായിരുന്നു. അതുകൊണ്ടായിരിക്കാം ആ തീയതിയെ തന്‍റെ 'രണ്ടാം ജന്മദിനം' എന്ന് ശ്രേയസ് വിശേഷിപ്പിച്ചത്.

 

റെക്കോർഡ് തിളക്കത്തിൽ ഇന്ത്യ; കണ്ണ് വൈഭവിലും

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ അയർലൻഡിൽ ഒരു പരമ്പര കളിക്കാനെത്തുന്നത്. നിലവിലെ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ തന്നെയാണ് പരമ്പരയിലെ ഫേവറിറ്റുകൾ. എങ്കിലും, ക്രിക്കറ്റ് ലോകത്തിന്‍റെ മുഴുവൻ ശ്രദ്ധയും 15 വയസുകാരൻ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയുടെ ധീരമായ ബാറ്റിംഗ് ശൈലി കാണാനാണ്. ടി20 ക്രിക്കറ്റിൽ അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് 8-0 ന്‍റെ തകർപ്പൻ റെക്കോർഡാണുള്ളത്. 2024-ലെ ടി20 ലോകകപ്പിലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. 2007-ന് ശേഷം ആദ്യമായാണ് ഇന്ത്യ ബെൽഫാസ്റ്റിലെ സ്റ്റോർമോണ്ട് ഗ്രൗണ്ടിൽ ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. ഈ വർഷം കളിച്ച 14 ടി20 മത്സരങ്ങളിൽ 12 എണ്ണത്തിലും വിജയിച്ച ഇന്ത്യ തങ്ങളുടെ വിജയക്കുതിപ്പ് തുടരാനാകും ഇന്ന് ഇറങ്ങുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വൈഭവ് അരങ്ങേറുമ്പോള്‍ പുറത്താകുക സഞ്ജുവോ അഭിഷേകോ, ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ടി20ക്കുള്ള സാധ്യതാ ടീം
ഹർമൻപ്രീതിനും സംഘത്തിനും വേണ്ടി വഴിമാറി പുരുഷ ടീം; ഇന്ത്യ-അയർലൻഡ് രണ്ടാം ടി20 മത്സര സമയത്തിൽ മാറ്റം