
മുംബൈ: ഇന്ത്യക്ക് ട്വന്‍റി 20 ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണെ ടീമിൽ നിന്ന് പുറത്താക്കിയത് ആരാധക രോഷം ഉയരുന്നു. ലോകകപ്പിന് ശേഷം മൂന്നേ മൂന്ന് മത്സരങ്ങളിൽ നിറം മങ്ങിയതിനാണോ ലോകകപ്പ് ഹീറോയെ ഒഴിവാക്കിയതെന്നാണ് ചോദ്യം. എന്നാല്‍, സഞ്ജു സാംസണെ ഒഴിവാക്കിയതാണോ എന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. സഞ്ജുവിന് വിശ്രമം എന്നാണ് അനൗദ്യോഗിക വിശദീകരണം.
പക്ഷേ ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്ന താരത്തിന് എന്തിന് വിശ്രമം എന്ന ചോദ്യമാണ് ഉയരുന്നത്. സാധാരണ സീനിയർ താരത്തിനു വിശ്രമം നൽകിയാൽ ബിസിസിഐ വാർത്താകുറിപ്പിൽ പറയാറുണ്ട്. സഞ്ജുവിന്‍റെ കാര്യത്തിൽ അങ്ങനെയൊന്നും വ്യക്തമാക്കിയിട്ടില്ല. ലോകകപ്പിന് ശേഷം ഇഷാൻ കിഷന്‍റെ സ്കോറുകൾ ലോകകപ്പിന്
5,12,0,49(40) എന്നിങ്ങനെയാണ്. അപ്പോൾ പഴി മുഴുവൻ എങ്ങനെ സഞ്ജുവിന്‍റെ തലയിൽ മാത്രം വരും എന്നാണ് ആരാധകരുടെ ചോദ്യം. വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെയാണ് ബിസിസിഐ സെലക്ടര്‍മാരുടെ തീരുമാനമെന്നും ആരാധകർ വിമർശിക്കുന്നു. അതേസമയം, നിലവിൽ ഇംഗ്ലണ്ടിനെതിരെയുള്ള ടി 20യിലും സഞ്ജു കളിക്കാൻ സാധ്യതയില്ല. നോട്ടിങ്ഹാമിൽ ഇന്ത്യൻ ടീമിന്‍റെ ഇന്നത്തെ പരിശീലനത്തിലും സഞ്ജു പങ്കെടുക്കുന്നില്ലെന്നാണ് സൂചന.
സിംബാബ്‌വെയ്‌ക്കെതിരെ ഹരാരെയിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയാണ് ബിസിസിഐ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റനായി തിലക് വർമ്മയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൗമാര താരം വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മയ്ക്ക് ഒപ്പം ഓപ്പൺ ചെയ്യുമെന്ന് ഉറപ്പായി. വിക്കറ്റ് കീപ്പർമാരായി ഇഷാൻ കിഷനും പ്രഭ്സിമ്രാൻ സിംഗും ടീമിലിടം നേടിയപ്പോൾ, ഹർഷ് ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, റിങ്കു സിംഗ് എന്നിവരും ടീമിൽ ഉൾപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!